Jump to content

താൾ:Bhasha champukkal 1942.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'മൂന്നാമധ്യായം
<poem>"ധന്യാ തയോരരികിലുണ്ടിരുൾകൊണ്ടൽമധ്യേ മിന്നുന്ന മിന്നലൊടു നേരിടുമങ്ഗരേഖാ, തന്വംഗി കാചന വിലോചനവിഭ്രമശ്രീ-

സന്നാഹവഞ്ചിതജഗത്ത്രയധൈര്യസാരാ."


എന്നും മറ്റും സീതയെ വർണ്ണിക്കുകയും പിന്നീടു് അദ്ദേഹത്തിന്റെ ക്രോധാഗ്നി എരിഞ്ഞുയരുന്നതിനു തക്കവണ്ണം ചില സംഭവങ്ങൾ എടുത്തെടുത്തു പറയുകയും ചെയ്യുന്നതു്. "നിർമ്മര്യാദങ്ങളിമ്മാണികളിരുവരുമായ്-

      ച്ചെയ്തതെല്ലാം പൊറുക്കാം;
  കർമ്മം പോന്നീടിലോ ചെറ്റതിനു പകരവും
   വീണ്ടുകൊള്ളാമൊരുന്നാൾ ;
ധമ്മില്ലംകൊണ്ടു മെല്ലെപ്പിഹിതവദനമ-
  യ്യോ! തദാനീം ചിരിച്ചാ-
ളമ്മല്ലാർവേണി ; ചൊല്ലാമതു മനസി പൊറാ-
 യുന്നിതെല്ലായിലും മേ.

കയ്യ്യൂക്കിൻ വായ് പുകൊണ്ടാകുലിതഗിരിവരോ

 രാവണോ നാമ ധീമാൻ

പൊയ്യല്ലെങ്ങൾക്കിതിന്നുണ്ടുരപെറുമുടയോ-

 നെന്നു ഞാൻ ചൊന്നനേരം

കയ്യൻതാൻ വന്നെതിർക്കിൽച്ചെറുമനെ വിരവിൽ-

 പ്പൂഴികപ്പിപ്പനെന്ന-

ക്കയ്യും കൊട്ടിച്ചിരിച്ചാനനുജനതു പൊറാ-

യുന്നിതെല്ലായിലും മേം

121










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/132&oldid=156024" എന്ന താളിൽനിന്ന് ശേഖരിച്ചത്