Jump to content

താൾ:Bhasha champukkal 1942.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
ണെന്നും അതുകൊണ്ടു കുറേക്കാലം തന്നോടുകൂടി രമിക്കേണ്ടതാണെന്നും അല്ലെങ്കിൽ താൻ അദ്ദേഹത്തിന്റെ സന്നിധാനത്തിൽ വച്ചുതന്നെ പ്രാണത്യാഗം ചെയ്യുമെന്നും ശുർപ്പണഖ പ്രത്യുക്തിഭേരിയടിച്ചു ഞെളിയുന്നു. പിന്നെയാണു് ആ മാറാബ്ബാധയെ ഭഗവാൻ ലക്ഷമണന്റെ സമീപത്തിലേക്കു് അയയ്ക്കുന്നതു്. "അങ്ങനെ ചെന്നും പോന്നും""പത്തുരു പടിയിലുഴന്നു നടന്ന"തിനു് ഒരു ഫലവും കാണാതെ ക്രുദ്ധയായി ആ രാക്ഷസി തന്റെ സാക്ഷാദ്രുപത്തിൽ"ഇടപെട്ടഖിലം ചെന്വിച്ചീടും തലമുടിവിരിവും കൊടിയ കൃതാന്തൻ കൊല്ലുവതിനു തടിത്തെണ്ടുടനുടനോങ്ങുംപോലേ ഘോരതകോലും പുരികക്കൊടിതൻ നെറിവും" മറ്റും പ്രദർശിപ്പിച്ചു് ലക്ഷ്മണനെ മായകൊണ്ടുമോഹിപ്പിച്ച് ആകാശമാർഗ്ഗത്തിലേക്കുയരുകയും അപ്പോൾആ വീരൻ ഉണർന്നു് അവളുടെ മൂക്കും മുലയും അരിയുകയുംചെയ്യുന്നു.പിന്നീടു ലങ്കയിലേക്കുള്ള അവളുടെ പലായനത്തെ വർണ്ണിക്കുന്ന ഗദ്യത്തിൽനിന്നു ചില വരികൾ ഞാൻ മുൻപു് ഇദ്ധരിച്ചിട്ടുണ്ടല്ലോ. രാവണനോടു് അവൾ ചെയ്യുന്ന പരിദേവനവും അത്യന്തം ഹൃദയഹാരിയാണു്. പെണ്ണുങ്ങൾക്കു് ഉടയവരില്ലെന്നു വന്നു എന്നും തന്റെ ജ്യേഷ്ഠൻ വസ്തുതത്വമൊന്നും രൂപമില്ലാതെ ഡംഭുംകാട്ടി മീശക്കൊന്വും നിരത്തി രത്നസിംഹാസനത്തിൽ നാണമില്ലാതെ ഞെളിഞ്ഞിരിക്കുന്നു എന്നും"തള്ളിത്തള്ളിവരുന്ന ശോണിതഝരീ സന്വൂർണ്ണനാ സാദരി"യായ തന്നെ ഒന്നുനോക്കിയാൽ കാര്യം മനസ്സിലാകുമെന്നും അദ്ദേഹത്തിന്റെ

119










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/130&oldid=156022" എന്ന താളിൽനിന്ന് ശേഖരിച്ചത്