താൾ:Bhasha champukkal 1942.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
ടുമതുടർന്നത്ഭുതാൻ പുഷ്പബാണാൻ" എന്നു പിടി മുറുക്കുന്നു. വല്ലവിധത്തിലും തെറ്റിക്കടക്കണമല്ലോ എന്നു കരുതി ഭഗവാൻ അവർ തമ്മിലുള്ള ദാന്വത്യത്തിനുയോജിച്ച മണിയറയില്ലെന്നും തന്റെ താമസം പർണ്ണശാലയിലാണെന്നും പറഞ്ഞൊഴിയുവാൻ തുടങ്ങുന്നു. അതിനു് ഏതു ലോകത്തിൽ ഏതു മാതിരി രത്നഹർമ്മ്യം വേണമെങ്കിലും തനിക്കു നിർമ്മിച്ചു തരുവാൻ കഴിവുണ്ടെന്നും അല്ലെങ്കിൽ തന്നെ യഥാർത്ഥമായ പ്രേമമുണ്ടെങ്കിൽ "കരിങ്കൽപ്പുറവുമൊരു നറുംപുഷ്പപര്യങ്കമല്ലോ" എന്നുമുള്ള സമാധാനം കൊണ്ടു് അവൾ ആ വഴിയും മുട്ടിക്കുന്നു. ആ സുന്ദരിയുമായുള്ള സങ്ഗമം തനിക്കു് അഭിമതം തന്നെയെങ്കിലും തപസ്സുചെയ്യുന്ന അവസരത്തിൽ അതു ശരിയല്ലെന്നു ശ്രീരാമൻ വീണ്ടും പറഞ്ഞതിനു മറുപടിയായി അവൾ അദ്ദേഹത്തിൽ നവയൌവനമാണു് പരിലസിക്കുന്നതെന്നും വാർദ്ധക്യകാലത്തായിരുന്നു ആ തപസ്സെങ്കിൽ താൻ അതിനെ ശ്ലാഘിക്കുമായിരുന്നു എന്നും ഒരു യുവതിയെ മടിയിൽ വച്ചുകൊണ്ടു തപസ്സുചെയ്യുന്നവനു രണ്ടു യുവതികൾ ഉണ്ടായിരിക്കുന്നതു ശുഭപ്രദമായേ ഭവിക്കുകയുള്ളൂ എന്നും മറ്റും പല പുനർവാദങ്ങൾ ഉന്നയിക്കുന്നു. അഗ്നിസാക്ഷിയായി പാണിഗ്രഹണം ചെയ്ത സ്ത്രീയെ തനിക്കു് ഉപേക്ഷിക്കുവാൻ തരമില്ലെന്നും രണ്ടു സ്ത്രീകൾ ഒരു പുരുഷനു ഭാര്യമാരായാൽ അവർ തമ്മിൽ'ചട്ടുകം നീട്ടു'മെന്നും രാമചന്ദ്രൻ പിന്നെയും ചില ഒഴികഴിവുകൾ പറഞ്ഞതിനു് താനും മറ്റേ സ്ത്രീയെപ്പോലെ തന്നെ കാമാർത്തയാ

118










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/129&oldid=156020" എന്ന താളിൽനിന്ന് ശേഖരിച്ചത്