താൾ:Bhasha champukkal 1942.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം

7 .ചന്ദ്രോദയവർണ്ണനത്തിൽ നിന്ന്-

"പ്രാചീരമണീവദനം പോലേ രജനീയോഷാമുകുരം പോലേ, ലക്ഷ്മീകനകത്തോടകണക്കേ മദനപ്പെണ്ണിൻ താലികണക്കേ, സുരതഗുരോരെഴുമാവണപോലേ മന്മഥവരവിലെതിർത്തുപിടിക്കും വെണ്മുത്തുക്കുട തന്നെപ്പോലെ , മന്ദം പൊന്നുദിയായ ശശാങ്കഃ, പീയൂഷത്തെളിതന്നിൽ വിളങ്ങും കർപ്പൂരപ്പൊടിതൂകിനപോലേ, ത്രൈലോക്യത്തിൻ പുഞ്ചിരിപോലേ പാൽക്കടൽ പോന്നുവരുന്നകണക്കേ, പാണ്ഡരഭസ്മം ചിതറിനപോലേ വെൺകളിയെങ്ങുംതേച്ചകണക്കേ, മുത്തുകൾക്കൊണ്ടു വിതച്ചകണക്കേ കുളുർമയിൽ വളരും മധുരനിലാവിൽ."
8. വായുവിന്റെ അഭാവത്തെപ്പറ്റിയുള്ള വർണ്ണനത്തിൽ നിന്ന്-

"ജലധിയിൽ മുഴുവൻ ഘോഷമടങ്ങീ പുഴകളുമൊഴുകീടുന്നതടങ്ങീ, ഉപവനമെല്ലാമപവനമായീ സ്ഥാവരമായീ ജങ്ഗമമെല്ലാം. നീരൂപ്പാനായ് നിന്നവരെല്ലാം നേരേതന്നേ നിന്നേപോയീ. കലിതവിലാസം വല്ലികളെല്ലാമിലയാടുന്നതുപോലുമടങ്ങീ; മൂവുലകിങ്കലുമാഹുതിതേടും പാവകശിഖകളെഴുന്നീലെങ്ങും; പാരിൽപ്പെരുകിന കസ്തുരിക്കും പരിമളസാരം നഷ്ടിപിടിച്ചൂ............ കിളിമൊഴിമാർതൻ കുറുനിര കിഞ്ചന കുനുകുനെയിളകിനിന്നീലെങ്ങും; കുതിരകുളിളകാഞ്ഞംബരമാർഗ്ഗേ കുതിരവനുടനേ യാത്രമുടങ്ങീ.....മലർചരരിപുതൻ തിലകത്തിന്നൊരു കൂട്ടുകുറഞ്ഞു വിലാസം മാറി.......ഞാണി
111


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/122&oldid=156013" എന്ന താളിൽനിന്ന് ശേഖരിച്ചത്