ഭാഷാചമ്പുക്കൾ
വീര്യപയോനിധി രാക്ഷസരാജൻ, ഭഗിനീമെന്നെ വിരൂപാം കണ്ടാലവനയി ചെറ്റുപൊറുത്തീടാമോ ? കോണകമുടയും ദണ്ഡും താവിന മാണികൾ ചെയ്തൊരു കുസൃതിയിതെല്ലാം. നാലു ദിനത്തിനകത്തു ഫലം വരുമയ്യോ പാപം ! കയ്യൂക്കുള്ളൊരു നാഥനിരിക്കേവല്ലാതെ പുനരെന്നെക്കൊണ്ടു ചമച്ചാരെല്ലോ. സതതമിവണ്ണം തന്നെത്താനെ താഡിച്ചധികം മുറയുംവിട്ടു ജവേന സമീരണ മാർഗ്ഗത്തൂടേ ലങ്കാനഗരിയിലയ്യോ ശിവശിവ ! മണ്ടുന്നേരം മധ്യേമാർഗ്ഗം , നവനവരുധിരം വരിഷിച്ചീടിന കാളഘനാഘനമാലയിതെന്നും, ബാലാതപനിരപൂണ്ടുനടക്കും നീലാഞ്ജനഗിരി നൂനമിതെന്നും , നാസികയില്ലതിഘോരത തേടിന യാതനതന്നേ പാർക്കിലിതെന്നും , ഭീഷണതയ്ക്കൊരു ഭൂഷണമെന്നും വൈരൂപ്യത്തിനൊരാസ്പദമെന്നും , ദുഷ്കർമ്മത്തിനു സൂതികയെന്നും ചെമ്മേ മൂർത്തമധർമ്മമിതെന്നും , മതിമതി കണ്ടതു മണ്ടിക്കളവിൻ മാപാപികളെ , ശൂർപ്പണഖാ കില , പിഴപെടുമാനകളിക്കുംപോലെ പിൻപേ ചെന്നു തുടർന്നാലെന്നും, വിവിധാഭാഷണഗോചര ഖേചര പങ് ക്തിഷു ചിലരെച്ചെകിടുപൊളിച്ചും, ചെവിപിടിപെട്ടു സരോഷമിഴച്ചുമുഴച്ചുപറഞ്ഞും നാസാകുഹരത്തൂടേ ചാടും . ചോരകുടിച്ചു തിളച്ചുപുളച്ചുതിമിർത്തുമദിച്ചും, ചിലരെ നിണംകൊണ്ടൂത്തും തേച്ചും ചിലരെപ്പെരികേ ദ്ദുർവാചെയ്തും , പ്രൌഡമുനീനാമാട പൊളിച്ചും പെരുവഴിനീളെക്കളകളഘോഷം തെരുതെരെ വായ്പിച്ചുദധി കടന്നു ."
110
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.