താൾ:Bhasha champukkal 1942.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
തലെ മാന്മഥവിദ്യ പഠിപ്പക്കുന്നതു കൊണ്ടാടീടും മണിമയകുണ്ഡലയുഗളീമണ്ഡിതനിർമ്മലഗണ്ഡാഭോഗാ, വദനാംഭോരുഹകർണ്ണികപോലേ വിലസിന നാസാഞ്ചലഭുവിമരുവും കതിപയകമ്രസ്വേദകണാർദ്രാ, പവിഴമണിദ്യുതി പാഴ്പ്പെടുമാറപ്പല്ലവനിരയൊടു മല്ലുംതട്ടിക്കുമ്പിടിയിച്ചു കുസുംഭകശോഭാമന്തിമുകില്ക്കൊരു പന്തിപിണക്കും ചോരിച്ചൊവ്വാമണിരങ്ഗത്തിലരങ്ങേറീടിന മഞ്ജു<poem>ളഹസിതനിലാവിൽ വിരൺ പൂണ്ടരികിൽ വരുന്ന ചകോരകിശോരാനനുനയമാനാ മധുരാലോകൈഃ, അംബുനിധൌ പുനരൻപതുവട്ടം മുഴുകിവളർന്ന കളങ്കം കഴുകിക്കല്പകമല്ലീകലികാസൌരഭമുള്ളിൽനിറച്ചു നിജാമൃതധാരയെ വാങ്മയമാക്കി വരുന്നോനാകിൽപ്പൂർണ്ണശശാങ്കനു ചാർന്ന മുഖാബ്ജം മന്ദം മന്ദം മന്ദാക്ഷവഷാദവനമയന്തീ, കംബുവരദ്യുതിഡംബരകമ്പനലമ്പടമായ ഗളാന്തരസീമനി മാന്താർബാണനണിഞ്ഞീടും നിജരേഖാത്രതയം കൊണ്ടുജഗത്യാം കീഴിലുമിന്നും മേലിലുമെന്നും തന്നോടൊത്ത മടുത്താർവാണികളുണ്ടാമല്ലെന്നാലപമാനാ, ..........ഭുവനമശേഷം വെന്നു മടിക്കും മദനമഹീപനു പടവീടാം ഘനജഘനാബോഗമെടുത്തു നിവർന്നു മണിത്തൂൺപോലേ ചാതുരിചേർന്നു മദം പൊട്ടീടും കുംഭീന്ദ്രൻതൻ തുമ്പിക്കൈക്കും പിൻകൈ നൽകിക്കോമളശീതളമൃദുലനവീനസിഗ്ദോന്മുഗ്ദ്ധം കദളീകാണ്ഡം കൊണ്ടാടീടും തുടയിണകണ്ടാൽത്തരുണജനാനാം തരിപെടുവോളം തരുണിമസാന്ദ്രാ, വനസരസീഷുവിരിഞ്ഞ സിതാബുജവെണ്മാടങ്ങളിലങ്ങോടി

108


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/119&oldid=156009" എന്ന താളിൽനിന്ന് ശേഖരിച്ചത്