താൾ:Bhasha champukkal 1942.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

1.അയോധ്യാവർണ്ണനത്തിൽനിന്ന് -

"നിത്യമിരുണ്ടു പുകഞ്ഞുണ്ടൊരിടം വലരിപുമണിഗൃഹസുമധുരഭാസാ ; മെത്തും മധ്യാഹ്നഭ്രമമൊരിടം ദിനകരകാന്തമണിദ്യുതിമഹസാ ; ശാരദശധരബിംബംപോലേ രജതസ്തരികൊണ്ടൊരിടം മധുരം ; ചൂടില്ലാത്തൊരു ചെങ്കനൽപോലെ പവിഴക്കല്ലാൽ വിലസിതമൊരിടം; പൈങ്കിളിമാല പറന്നകണക്കേ മരതകരുചികൊണ്ടൊരി ടം മധുരം."

2.ശ്രീരാമദർശനത്തെപറ്റിയുള്ളവിശ്വാമിത്രന്റെചിന്തയിൽനിന്ന് .

"മുഗ്ദ്ധശിഖണ്ഡകമുല്ലളമുളകം മുദ്രിതതിലകമുപസ്ഫുരദളികം , മനസിജവില്ലിനു ബീജംപോലെ മരതകമരേ ഖാപ്രതികൃതിപോലേ, ഭുവനവിലേഖനതൂലികപോലെപ്രചലിതയമുനാവീചികപോലെ, ചതുരഭ്രൂലതമധരോല്ല ങ്ഘനശങ്കാലങ്കൃതമങ്ഗലഹസിതവി-ശൃങ്ഖലവിനയംവിശദമിണങ്ങും കമലാന്തർദ്ദളകാന്തികവർന്ന നിരായതനേ ത്രോപാന്തമനോഹര- മുന്നതഘോണമുദഞ്ചിതനാണമുദാരകപോലമുദിത്വരചന്ദ്രവിജിത്വരശോഭം തിരുമുഖപത്മം, കാണായ് വരുമിന്നെന്നേ സുഖമേ, ധന്യാഃ സ്മോ വയമത്ഭുതമത്രേ." 3. തടാകവർണ്ണനത്തിൽനിന്ന്-

"കുടർമാലകളും തലയോടുകളും പലയെല്ലുകളുംഭൂഷണമാക്കി, പ്പിണമിടവിയൊരു പട പിശകിക്കാ 105










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/116&oldid=156006" എന്ന താളിൽനിന്ന് ശേഖരിച്ചത്