താൾ:Bhasha champukkal 1942.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ
<poem>മടുമലർചരമേന്മചേർത്തു തോണ്മേ-

 ലുടനണിയും മണികുണ്ഡലാഭിരാമാം;
തുടുതുടെ വിലസുന്ന ചോരിവായ് മേ-
ലുടമയിൽ വന്നിളംകെള്ളുമല്പഹാസാം;     [2]

കനകകലശകാന്തി വെന്ന പീന-
സ്തനഭരലോളിതരത്നഹാരമാലാം ;
മണിമയകടകാങ്ഗാദാദിഭൂഷാ- 
ഗുണരുചിരഞ്ജിതമഞ്ജുബാഹൂവല്ലീം ;    [3]

മരതകലതികാഭിരാമ്യമുൾക്കൊ- ണ്ടരുളിന കോമളരോമവല്ലരീകാം ; പരിഹിതമൃദുലാംശുകത്തിനുള്ളിൽ സ്ഫുരിതനിതംബമനോഹരോരുകാണ്ഡാം ; [4]


പ്രണിഹിതമണിനൂപുരാംഘ്രിപത്മാ, -
മനുപമകാന്തിഝരീപരീതഗാത്രീം,
ജനനയനസുധാം, ത്രപാനുരാഗ-

ക്ഷണനതമുഗ്ധമുഖീം ദദർശ സീതാം ." [5]
എന്തൊരു സുധാമധുരമായ സൂക്തിഗങ്ഗാപ്രവാഹം !
ഗദ്യരചന. ഗദ്യരചനയുടെ മേന്മയും പദ്യരചനയുടേതിൽനിന്നു തെല്ലും കുറഞ്ഞതല്ല. ഈ വസ്തുത ചുവടേ ചേർക്കുന്ന പല പങ് ക്തികളിൽ നിന്നു വിശദീഭവിക്കുന്നതാണ് . ഗദ്യങ്ങൾ പ്രയേണ വർണ്ണനാത്മകങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.

104


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/115&oldid=156005" എന്ന താളിൽനിന്ന് ശേഖരിച്ചത്