താൾ:Bhasha champukkal 1942.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാമധ്യായം
<poem> രക്ഷോഭല്ലൂകമല്ലൈരഖിലവസുമതീ

     വാസിഭിർ വിശ്വലോകൈഃ
   ഉൽകൂലോല്ലാസിതേജസ്തതിഭിരതിതരാം
     ദീപ്യമാനസ്തദാനീ-
   മിക്ഷ്വാകൂണം മൂടിപ്പൂൺപഴകൊടു സരയൂം
      പ്രാപ യോഗീന്ദ്രസേവ്യാം."               (24)
   ഈ പദ്യങ്ങളുടെ രീതി, വൃത്തി,ശയ്യ ,പാകം ഇവയും,കാന്തി,ഓജസ്സ് തുടങ്ങിയ ഗുണങ്ങളും സർവോപരി രസപുഷ്ടിയും പ്രത്യേകം പ്രത്യേകമായി നമ്മുടെ പ്രശംസയെ ആവർജ്ജിക്കുന്നു. ഒടുവിൽ ഒരു അഭൌമവും അദൃഷ്ടചരവുമായ സാഹിത്യപരിമളമഴ പെയ്തുകൊണ്ടാണ് കവി നമ്മെ വിട്ടു പിരിയുന്നതു്. സ്വർഗ്ഗാരോഹണഘട്ടത്തിൽ ശ്രീരാമൻ സീതാദേവിയെ നിരീക്ഷിക്കുന്ന സന്ദർഭം കവി നമുക്കു കാണിച്ചുതരുന്ന ആ വാങ്മയചിത്രം ഇവിടെ പ്രദർശിപ്പിക്കാതെ പുരോഗമനം ചെയ്യുവാൻ നിവൃത്തിയില്ല. നോക്കുക: ആ ശബ്ദബ്രഹ്മവിത്തിന്റെ അത്യുത്ഭുതമായ ആദർശത്തിൽകൂടി ദേവിയുടെ കേശാദിപാദം വീണ്ടും വീണ്ടും നോക്കുക; നോക്കിനോക്കി നിർവൃതി കൊള്ളുക
     "പരിമളമഴപെയ്തിരുണ്ടു ഭങ്ഗ്യാ

തിരുകിന കുന്തളഭാരലോഭനീയം; സ്മരനിഗമരഹസ്യമോതുമോമൽ- ത്തിരുമിഴിമേൽ നിഴലിച്ച രാഗലൌല്യാം; (1)

103


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/114&oldid=156004" എന്ന താളിൽനിന്ന് ശേഖരിച്ചത്