ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
<poem>ഉൾച്ചുടേറ്റം തഴച്ചങ്ങിരവുപകൽ വിള-
ത്തീടുമോമൽക്കപോലേ
വച്ചീടും കൈത്തലം മൂടിന ചടുലതര-
ശ്വാസദാവാഗ്നിധൂമാം.' (15)
13. സമദ്രത്തോടു കോപിക്കുന്ന ശ്രീരാമൻ- <poem>"കുശശയനതലോത്ഥിതസ്തദാനീം
ഭൃശമുടലെങ്ങുമണിഞ്ഞു ഘർമ്മബിന്ദൂൻ വചനമിദമുവാച രൂക്ഷകോപ- പ്രചുരഭരാരുണദാരുണാനനേന്ദുഃ."(16)
14 ലക്ഷ്മണന്റെ കോപം- <poem>"കാമീ ദശാനനനിവണ്ണമുറഞ്ഞു ചൊല്ലും
ഗാമാകുലയ്യ കലഫേ കൊടുകോപവേഗാൽ പോയ് മുന്തുമന്തകകൊടുങ്കയറയെന്നപോലേ സൌമിത്രിതൻ പുരികമുഗ്രമുരുണ്ടുയർന്നു. (17)
15.സീത അഗ്നിയെ വന്ദിക്കുന്നത്-
സ്വാഹാദേവി പുണർന്ന പുണ്യലഹരീ- സർവസ്വമേ, നിസ്തുഷ- പ്രാകാശ്യേന നിതാന്തമന്ധതമസം പോക്കുന്ന ഭാഗ്യാംബൂധേ, മാഴ് കീടാത ദയാനിധേ, മഖഭുജാ- മേകം മുഖാംഭോജമേ, ലോകാധീശ്വര, ലോഹിതാശ്വ, ഭവതേ
തസ്മൈ നമസ് കുർമ്മഹേ. (18)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.