താൾ:Bhasha champukkal 1942.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം
11. ജാംബവാനാൽ പ്രതിബോധിതനായ ഹനൂമാൻ-
<poem> "ഉത്സാഹം കണ്മിഴിച്ചൂ,മറുവലൊളി തുടർ- ന്നൂ ഭുജാവീര്യ, മുച്ചൈ- രുത്ഥാനംചെയ്തിതയ്യാ! വിനയ, മതിർകട- ന്നാഭിരമ്യം വളർന്നൂ; ബുദ്ധ്യന്മേഷം തഴച്ചൂ, ചെറുതുകളികളി- പ്പാനൊരുമ്പെട്ടെഴുന്നൂ ചിത്രം ചിത്രം തദാനീം വിജിതഖഗവരം വേഗസാരം തദീയം." (13)
12. ഹനുമാൻ കാണുന്ന സീത-
<poem> "മുങ്ങിത്താണെന്നപോലേ മലിനതയിൽ നില- ത്തേപ്പൊടിച്ചർത്തിൽ വീണി- ട്ടങ്ങോടിങ്ങോടുഴന്നോമനകെടുമൊരു വാർ- കുന്തളീകന്ദളീകാം, തിങ്ങീടും കണ്ണുനീരാം നവഹതുഹിനപയോ- ബിന്ദുവൃന്ദങ്ങൾ തങ്ങി- ത്തങ്ങിപ്പൊൽപ്പൂവുപോലേ പകലിരവു മകി- ണ്ണീടു1മാസ്യാഭിരാമാം; (14) അശ്രാന്തം കണ്ണുനീർവാർത്തുടനുറവുപിടി- ച്ചൂഴിമേൽ വാച്ചുലാവും തൃച്ചേറാമങ്ഗരാഗം പൊലിമയൊടു പിര- ണ്ടോരു വക്ഷോജഭാരാം


(1) മുകിഴുക=കൂമ്പുക

99










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/110&oldid=156000" എന്ന താളിൽനിന്ന് ശേഖരിച്ചത്