താൾ:Bhasha champukkal 1942.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
<poem> ഭീരുശ്രേഷ്ഠം ഭവാനെക്കുഹചന ഗുഹയിൽ- പ്പുക്കൊളിപ്പിച്ചതോ? മ- ററാരബ്ധം മാനവങ്കൽക്കഥമിഹ ബഹുമാ- നോദയം മാനസേ തേ?" (10) 9. ഹതബോധയായ സീത ലക്ഷ്മണനോടു്-
"പ്രാപീ! പാണ്ഡിത്യമുദ്രാപ്രകടനപടുവായ് നിന്നു വാദിച്ചു കാല- ക്ഷേപം ചെയ്യുന്നതിന്നുകൊണ്ടൊരു പൊരുൾ; തരമ- ല്ലേതുമക്കോപ്പിനീ ഞാൻ; ലോഭിക്കുന്നീല ചെറ്റെന്നെയുമിനി, മതി, യെൻ ജീവനാഥൻ മരിച്ചാൽ നീ പോൽ നക്തഞ്ചരൻപോലൊരുവനൊടുമെനി- ക്കിന്നു വേണ്ടാ വിനോദം." (11) 10. ശ്രീരാമന്റെ വിരഹതാപം-
"നൽക്കൊണ്ടൽച്ചാർത്തു കണാമുപരി, പരിലസിൽ- കന്ദളാ ഭൂതധാത്രീ, ദിക്കെങ്ങും പാടിയാടും മയിൽനിരകൾ, തണു- ത്തോരു തൈത്തെന്നൽതാനും; ഉൽകണ്ഠാവേഗശാലീ വിരഹവിപദി ഞാ- നേതുദിക്കിങ്കലയ്യോ! വയ്ക്കേണ്ടൂ ഹന്ത! മൽക്കണ്ണുകൾ? ജനകസുതേ, ദേവി, ഹാഹാ! ഹതോഹം." (12)

98










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/109&oldid=155999" എന്ന താളിൽനിന്ന് ശേഖരിച്ചത്