മൂന്നാമധ്യായം
6.ശ്രീരാമന്റെ ദാമ്പത്യം -
<poem> "താവും മന്ദാക്ഷരാഗോദയസുമധുരയാ
രാജപുത്ര്യാ തയാ ചേ-
ർന്നാവിർല്ലീലം പ്രമോദാമൃതജലധിതര-
ങ്ഗേഷു സംക്രീഡമാനം
ലാവണ്യോദ്രേകഘൂർണ്ണത്തരുണിമരമണീ
യാകൃതാം മെല്ലെ മെല്ലെ-
സ്സേവിച്ചു രാമചന്ദ്രം തെളിവിലവസരം
പാർത്തു രാജാരസാനാം"
7. കാട്ടാളസ്ത്രീകൾ രാമനെക്കാണുന്നതു് -
"ചേണേലുംതൽ പ്രവാളാംശുകമതിശിഥിലം
താങ്ങിയുംകൊണ്ടു, പീന-
ശ്രേണീഭാരാ, ദരാകമ്പിതകുചവിലുറ-
ന്മഞ്ജുഗുഞ്ജാകലാപാഃ
സാനന്ദം വന്നൊരോരോ ശബരതരുണിമാർ
കൂട്ടമിട്ടാസ്വദിച്ചാ-
രേനം ത്രൈലോക്യചന്ദ്രം കുതുകവികസിതേ
കണ്ണിൽവച്ചൊട്ടുനേരം"
8. ക്രുദ്ധനായ രാവണൻ മാരീചനോട്
"രേ രേ മാരീച, വൈരാകരഗുണനിവഹ-
സ്തോത്രപാരീണ, പുത്തൻ-
നാരാചം കൊണ്ടു നിന്മാതരമറുകൊലയായ്-
കൊന്നതോ തൽ പ്രഭാവം"
97

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.