ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
<poem> വാഴ്ത്തീടും വന്ദിവർഗ്ഗം വലരിപുനഗരീ-
നാരിമാരെന്നുവേണ്ടാ
ധാത്രീചക്രം കളിക്കെ,ട്ടിനിയ ദശരഥ-
ന്നെന്തൊരാഭോഗമോർത്താൽ!" (5)
4. വരണമണ്ഡപത്തിൽ സീതയുടെ ആഗമനം-
"മൂളീടും ഭൃംഗപാളീവിവലനമധുരാം
മാലികാം കൈത്തലേ ചേ-
ർത്താളീദത്താവലംബാ നിജതനുമഹസാ
രങ്ഗമുദ്യോതയന്തീ
വ്രീളാവേശേന രാമാനനമിടയിടയിൽ-
ക്കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെമെല്ലെന്നരികിലുപഗതാ
കോമളാഭ്യയാം പദാഭ്യാം." (6)
5. ശ്രീരാമനെ സരയൂനദി എതിരേല്ക്കുന്നതു്-
"അന്നേരം താമരപ്പൂന്തളികകളിൽ മണി- ച്ചെപ്പുനൽകർണ്ണികാഖ്യം വിന്യസ്യാലോലഫേനസ്മിതമധുരമുഖീ, ഭൃങ്ഗനേത്രാഭിരാ ധന്യാ ശൈവാലമാലാഘനചികുരഭരാ, ചക്രവാകസ്തനാഢ്യാ, വന്നാൾ മെല്ലെന്നെതിർപ്പാൻ പരിചൊടു സരയൂ, നിർമ്മലാംഗീ, തദഗ്രേ." (7)
96

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.