താൾ:Bhasha champukkal 1942.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
രാമായണചമ്പുവിൽ അന്യദ്ദേശമായ ആകർഷകത്വം ആ പാദചൂഡം കളിയാടുന്നതു്. ആദ്യമായി രസനിഷ്യന്ദികളും രചനാമധുരങ്ങളുമായ ചില പദ്യങ്ങൾ ഉദ്ധരിച്ച് ഈ അഭിപ്രായത്തിന്റെ സാധുത്വം സമർത്ഥിക്കാം.
1. ദേവന്മാരെ ആശ്വസിപ്പിക്കുന്ന മഹാവിഷ്ണു-
<poem>"മേളംതാവുന്ന തൂവെൺമുറുവൽ തുണയുമായ് ബാലവെൺചാമരാളീ- മോലക്കംപൂണ്ടു വീയിച്ചുഴലെ നിറമെഴും വിഷ്ണുലോകാങ്ഗനാനാം കോലപ്പൊല്ക്കങ്കണാനാം നിനദമണികരാ- ഗ്രേണ ഭങ്ഗ്യാ വിലിക്കി ത്രൈലോക്യാധീശനുദ്യൽസ്മിതമധുരമുഖോ

ധാതൃമുഖ്യാൻ ബഭാഷേ." (1)


2. അയോധ്യ-
"കണ്ടോളം കൺകുളിർക്കും മണിഭവനമനോ- ഹാരിണീ, രാജലക്ഷ്മി- കണ്ഠാശ്ലേഷാകലർന്നുള്ളഖിലവസുമതീ- പാലമാലാഭിരാമാ, ഭണ്ഡാരംകൊണ്ടു പൂർണ്ണാ, ഗജമദസുരഭീ- ഭ്രതശൃങ്ഗാടകാ, പ- ണ്ടുണ്ടായീപോലയോദ്ധ്യാനഗരി, പരിചിതാ,

രാജധാനീ രഘൂണാം; (2)

94










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/105&oldid=155995" എന്ന താളിൽനിന്ന് ശേഖരിച്ചത്