ഭാഷാചമ്പുക്കൾ
ണ്ടതും 'പത്മനാഭം ഭജേഥാഃ'എന്നോ'ചന്ദ്രചൂഡംഭജേഥാഃ'എന്നോഉള്ളവാക്യത്തോടുകൂടി വേണ്ടതാകുന്നു.
ഭാഷാപദ്യപ്രവചനരീതി. സംസ്കൃതപദ്യഗദ്യങ്ങൾക്കെന്നപോലെ ഭാഷാപദ്യഗദ്യങ്ങൾക്കും പ്രബന്ധകഥാമാലികയിൽ പ്രവചനത്തിനു വേണ്ട വാക്യങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്.
<poem>"ചിന്നീടുംകാന്തി പൊന്നിൻതളികയിൽ വലമായ്
മാലയുംവച്ചു താരി-
ത്തന്വങ്ഗീശോഭകൈക്കൊണ്ടരുവയർനടുവേ
മിന്നൽപോലേ വിലോലാ
കണ്ണിന്നാനന്ദധാരാ കമലശരപര-
ബ്രഹ്മവിദ്യേവ മൂർത്താ
ധന്യാ വന്നാളരങ്ങത്തതിമൃദുഹസിതാ
മൈഥിലീ മന്ദമന്ദം."
എന്ന സീതാസ്വയംവരപ്രബന്ധതിതലേ പദ്യത്തിന്റെ വ്യാഖ്യാനമാണ് താഴെ കാണുന്നതു്. "ജനകരാജധാനിയിൽ സ്വയംവരത്തിനായിക്കൊണ്ടു വരേണ്ടുന്ന ആളുകൾ ഒക്കവേ വന്നപ്രകാരം രാജാവുബോധിപ്പിച്ച സമയത്തിങ്കൽ ഇനി സ്വയംവരത്തിനു കാലതാമസം വന്നുപോകരുത് എന്നു കല്പിച്ചു കന്യകയെ കുളിപ്പിച്ച് ഇണപ്പുടക ഉടുപ്പിച്ച് തത്സമയോചിതങ്ങളായിരിക്കുന്ന ആഭരണങ്ങളെക്കൊണ്ട് അലങ്കരിപ്പൂതും ചെയ്തു. എന്നതിന്റെ ശേഷമാകട്ടെ, "ചിന്നീടും കാന്തി പൊന്നിൻ"
90
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.