മൂന്നാമധ്യായം
<poem>ചേലേന്തും പാണിപത്മോജ്ജ്വലജപഘുടികാ-
പുസ്തകാഭീഷ്ടരമ്യേ
മേലേ വാഗീശ്വരീ നീ ജയ ജയ നടമാ-
ടീടു ജിഹ്വാഗ്രരങ്ഗേ."
എന്നും ഉളള ശ്ലോകങ്ങൾ മണിപ്രവാളംതന്നെ.ഭാഷാചന്വുക്കളിൽനിന്നു് അനവധി പദ്യങ്ങൾ പാഠകകഥാമാലികയിഎടുത്തുചേർത്തിട്ടുണ്ടു്. (1)'പറിക്കുന്നൂ കണ്ടോരൊടു ജഗതി ഭണ്ഡാരമൊരുവേ'; (2)'നാൾപോയേന്നേ തുടങ്ങീ ശിവശിവ സതതം ഗർഭരക്ഷാവിശേഷവ്യാപാരം';(3)'കൊണ്ടാട്ടം മതിയുണ്ടു കൌശീക';(4)'ഒക്കും പറഞ്ഞതു ഭവാൻ';(5)'കെല്പേറീടും കൊടുങ്കാടു്';(6)'എന്നെ നീറ്റുമഭിരാമരാമവിരഹാഗ്നി';ഇത്യാദി പദ്യങ്ങളും' 'ഹരഹര ശിവശിവ ചിത്രമിതോർത്താൽ വത്സ നിരാമയലക്ഷ്മണ', 'തദനു വിപുലദോശ്ചണ്ഡിമാ പാണ്ഡ്യരാജേശ്വരൻ' ഇത്യാദി ഗദ്യങ്ങളും, രാമായണചന്വുവിൽനിന്നു്അതാതു ഘട്ടങ്ങളിൽ ഉദ്ധരിച്ചരിക്കുന്നു. അതുപോലെ തന്നെ(1)'ഇങ്ങനെ പലപല കാലം';(2)'മത്സ്യരൂപകമഠാകൃതേ';(3) ഇത്ഥം തം സംസ്തുവാനം' എന്നീ പദ്യങ്ങളും 'തദനു ഝടിതി പോന്നുവന്നും' എന്ന ഗദ്യവും 'കണ്ടാനഹോ സപദി' എന്ന ദണ്ഡകവും ഗജേന്ദ്രമോക്ഷത്തിൽനിന്നും ചൊന്നാൾ വിപ്രാങ്ഗനാ തൽക്ഷണമധികശുചാ എന്ന പദ്യം ബകവധത്തിനിന്നും സന്ദർഭാനുസരേണ പകർത്തിയിരിക്കുന്നു. പ്രവചനം ഉപസംഹരിക്കേ
89
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.