താൾ:Bhasha Ramayana Champu 1926.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 ഭാഷാരാമായണചമ്പു.

രഘുപുംഗവനമ്മുനിപ്രസാദാൽ തരുണീമഞ്ജരി സീതയെന്നപോലെ. ൨ താനേ കൃത്വാ വിശുദ്ധാം മുനിവരഗൃഹിണീം ഭാനുവംശോദ്ഭവാനാം മാണിക്യോത്തംസരത്നം കുശികതനായനാൽ മാനിതഃ സാനുജന്മാ നാനാലങ്കാരരഥ്യാവിപണിമണിഗൃഹാം കൌതുകാലോകിലോക- ശ്രേണീപൂർ ണ്ണാന്തരാളാംരഘുപതി മിഥിലാം പ്രാപ ചാപോത്സവാഢ്യാം. ൩ കണ്ടാരഗ്രേ നരേന്ദ്രം ജനകമമലഭ- ദ്രാസനേ ഭാസമാനം തണ്ടാർമാതിൻകടാക്ഷാഞ്ചലകുവലയമാ- ലാവിലോലാഖിലാംഗം കണ്ടോളം കാമ്യരൂപം പുകൾപെരിയ പര- ബ്രഹ്മസാക്ഷാൽക്രിയായാ ഭണ്ഡാരം പാർശ്വഭാഗേ മരുവുമൊരു ശതാ- നന്ദനാൽ നന്ദ്യമാനം ൪ കൃത്വാ സപയ്യാം ദ്ര തമാതിഥേയീം ഭദ്രാസനാസ്ഥാപിതമാദരേണ നത്വാ മുനീന്ദ്രം മിഥിലേന്ദ്രനപ്പോൾ മുശ്ദ്ധസ്മിതാർദ്രം വചനം ബഭാഷേ. ൫ “ലുമ്പന്നദൃഷ്ടജാമാതൃ- സമ്പദാം ശുചമദ്യ നഃ ത്വദാഗമനജന്മായ-

മാനന്ദഃ സുദിനായതേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/205&oldid=155985" എന്ന താളിൽനിന്ന് ശേഖരിച്ചത്