96 ഭാഷാരാമായണചമ്പു.
ദ്ദീപിതദഹനാൻ രാത്രിന്ദിവമുട- നോത്തിമ്മാഹാത്മ്യത്തെ വളർക്കും വടുജനനിവഹാൻ കണ്ടു വിലോചന- സാഫല്യം ദൃഢമാപാദയ നീ, നലമൊടു ചെയ്തോരാതിത്ഥ്യംകൊ- ണ്ടതിസംതൃപ്തം സോച്‌ഛ്വാസാമല- നാസാപുടമയകിണ്ണത്തിങ്കൽ കോരിത്തെരുതെരെ മഹിതഹുതോല്ക്കര- സൌരഭസാന്ദ്രം മൃദുലസമീരണ- മാസ്വാദ്യാസ്വാദ്യാനന്ദത്തൊടു പാനകദംബം കുത്രചിദാസ്തേ, വീമ്പുകലർന്ന ത്രിഭുവനലക്ഷ്മീ- ഗാഢാശ്ലേഷംപൂണ്ടു വിളങ്ങിന സുരകുലപെരുമാളെഴുനെനള്ളും മണി- സിംഹാസനവരമധികമിധക്കും വ്രതചർയ്യാണാം വൈതാനാഗ്നിസ- മുജ്വലമഹസാമൃത്വികുസദസാം പാവനഗഹനം മഹിമാഭോഗം പാപവിദാരണമാരണർപോലും വന്ദിക്കേണം കാണ്കിലൊരോന്നേ, കിമിഹ ബഹുകത്യാ പുണ്യാശ്രമമിതു വിശ്വോത്തീർണ്ണം വിശ്രുതവിഭവം ദുഷ്കൃതശാന്ത്യൈ ഹന്ത തൊഴേണം.
4
“വാരാംസ്രീനഭിഷുണ്വതേ, വിദധതേ വന്യൈശ്ശരീരസ്ഥിതീ,- രൈണേയ്യാം ത്വചി സംവിശന്തി, വസതേ ചാപി ത്വചസ്താരവീഃ, തൽ പശ്യന്തി ച ധാമ നാഭിപതതോ യച്ചാർമ്മണേ ചക്ഷുഷീ, ധന്യാ വീതരജസ്തമാ; ഭഗവതീ- ചർയ്യേയമാമോദതേ*.”
- ആമോദയതീത്യർത്ഥഃ . അന്തർഭാവിതണ്യർത്ഥോയം ധാതുഃ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.