അഹല്യാമോക്ഷം.
അത്യന്താശ്ചർയ്യകൌതുഹലഭരിതമനാ രാഘവശ്ശൌയ്യഭാജാ- മുത്തംസം തത്ര സൌമിത്രിയൊടു കുതുകമാ- പാദയന്നാബഭാഷേ.
ഗദ്യം 1.
ഹരഹര! ശിവശിവ! ചിത്രമിതോർത്താൽ വത്സ! നിശാമയ ലക്ഷമണ! പുരതോ മുഖ്യാശ്രമപദവിഭവമൊരോന്നേ മദഭരമിളകിന കുഞ്ജരവരനും പഞ്ചാനനനും പാമ്പും കീരിയു- മാമ്പരിചഗ്രേ തമ്മിൽച്ചേർന്നു ക- ളിക്കുന്നതു കാണത്രയുമല്ലേ ചിത്രമവശ്യം ദൃശ്യമിതെത്രയു- മേണകിശോരം കാണിതശങ്കം. ശാദ്ദൂലീസ്തനപാനമിയന്നതു് വഹ്നിഗൃഹങ്ങളിൽ ബലിതണ്ഡുലമതു ഭക്ഷിച്ചീടിന ഹരിണകിശോരം കോപത്തോടേ താഡിപ്പാനായ് മുനിപത്നികൾ ചെന്നോങ്ങീടുന്നൊരു- ദണ്ഡം മെല്ലെപ്പേടിവെടിഞ്ഞി മു- കപ്പാനാഞ്ഞതു കണ്ടു ദയാർദ്രം മുനിജനമാശു ചിരിക്കുന്നതു കാൺ, കേളീശുകമതു ശില്പംകൈയ്ക്കൊ- ണ്ടാഗമഘോഷം തേടുന്നതു കേ- ട്ടാവതു പൂരയ കർണ്ണാനന്ദം, മറ്റൊരിടത്തിത വത്സലമനസാ- മാചാർയ്യാണാം പദഭുവി നത്വാ മാത്സർയ്യത്തൊടു പാഠക്രമഗതി- പാടവരീതികൾ ഗാഢം പൂണ്ടൊരു- സംഭ്രമസംഭൃതവിപ്രുഡവാപ്ല ത- പരിസരഭാഗാൻ നിദ്രാഭീത്യാ ചംക്രമശീലാൻ ഹോമ്യസമിത്കുശ-
ദാരുപ്രായൈരിന്ധനജാതൈ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.