Jump to content

താൾ:Bhasha Ramayana Champu 1926.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്ഷ്മണസഹിതോ രാമൻ തന്നോ- ടൊക്കെപ്പോരും തൊഴിലും തോന്നീ; താടകവന്നു തടുത്തു വിപാഠോ- ല്പാടിതായുയുള്ളടവും തോന്നീ; മാരീചാദികൾ തോല്ക്കുന്നതു മ- മ്മഖവരരക്ഷാക്രമവും തോന്നീ; മേദുരദുരിതാൽക്കല്ലായ്മേവും ഗൗതമപത്നീമോക്ഷം തോന്നീ; ജനകപുരത്തിനു ചെല്ലുന്നേരം പുരഹരവില്ലിൻദലനം ചെല്ലുന്നേരം പുരഹരവില്ലിൻദലനം തോന്നീ സീതാം വേട്ടു പുരത്തിനു പോമ്പോൾ ‌ മീതേ ഭർഗ്ഗവഭംഗം തോന്നീ; രാജ്യമപേക്ഷ്യ വനാന്തരയാത്രാ- താച്‌ഛീല്യോദയമോദം തോന്നീ; വിരവിൽ വിരാധനെ വെല്ലുന്നവിധൌ ശരഭംഗന്റേ പരഗതിതോന്നീ; ശൂർപ്പണഖായാ മൂക്കം മുലയും ചോർപ്പാനുള്ള നിമിത്തം തോന്നീ; ഖരനും ദൂഷണനും ത്രിശിരാവും മരണമം തേടിന തൊഴിലും തോന്നീ; മണിമയമൃഗമാം മാരിചവധം മഹിഷീവിരഹനിദാനം തോന്നീ; മുഷ്കരതരനാം ബാലിവധത്തിനു സുഗ്രീവനൊടൊരു സഖ്യം തോന്നീ; ഹനുമാനോടൊരു സീതോദന്തവു- മനഘം മണിയും പാർപ്പതു തോന്നീ; പുഷ്കലവാനരസേനാന്വിതനായ് പോർചെയ്പാനായ് പോവതു തോന്നീ; കഠിനോത്തുംഗഗിരിദശ്രേണികയാ കടൽ ചിറയിട്ടു കടപ്പതു തോന്നീ; രാക്ഷസവീരസമൂഹൻ മുൻപായ രാവണനേ കൊലചെയ്വതു തോന്നീ;

പാവകശുദ്ധാം പാവനചരിതാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/160&oldid=155948" എന്ന താളിൽനിന്ന് ശേഖരിച്ചത്