താൾ:Bhasha Ramayana Champu 1926.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാദക്ഷിണ്യക്രമേണ ജ്വലനശിഖ കളി- ക്കുംവിധൌ കാർയ്യസിദ്ധിം നേദിഷ്ഠാമേവ ജാനൻ മുനിരിഹ യജനേ മേല്ക്കു മേലേ തെളിഞ്ഞൂ., മോദിച്ചൂ ഭാർയ്യമാരും ദശരഥനൃപതേ, രല്ല വിണ്ണോർകുലത്തിൽ മോദപ്രാചുർയ്യമെന്നേ! പെരുമ തകുമഹം- കാരമായ് തീർന്നുക്രുടീ ൭ ൩ ജലജേക്ഷണശക്തിഭാജി തസ്മിൻ ജ്വലിതേ ജ്ഞഹുതാശനേ തദാനീം ഉലകിൽപ്പടരും ദശാസ്യപീഡാ- ജ്വലനജ്വാല ബലാൽ വലിഞ്ഞുവല്ലോ. ൭ ൪ അന്വാധാനവിധാവപി തന്വാനാ ഭുവനമംഗലോല്ലാസം ധന്യാ പുത്രഫലേഷ്ടി- സ്സന്നാഹക്ഷപിതകന്മഷാ ശുശുഭേ ൭ ൫ കണ്ടീലദ് ഭുതമന്നെയോളമൊരുനാൾ പോലും ദശഗ്രാവന- ങ്ങുണ്ടാടീടുവതെന്തു? തത്ര ഹവിരാ- സ്വാദന്തകും നാകിനാ- മുണ്ടാമേമ്പൽനിനാദമണ്മയെ നടി- ച്ചൂ ദിക്കിലെല്ലാടവും. ൭ ൬ ഇഷ്ടിസൌരഭമതന്നു വന്നു സ-

ന്തുഷ്ടിചേർത്തിതു സലീലമെങ്കലും.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/145&oldid=155941" എന്ന താളിൽനിന്ന് ശേഖരിച്ചത്