ചൂടില്ലാതൊരു ചെങ്കനൽപോലെ പവിഴക്കല്ലാൽ വിലസിതമൊരിടം, പൈങ്കിളിമാല പറന്നകണക്കേ മരതകരുചികൊണ്ടൊരിടം മധുരം. ശിവശിവ! ശിവനേ! കുതിരപ്പന്തികൾ, ചതുരംഗത്തള,മരശുനികേതം, പന്താട്ടത്തറ, സന്ധാമന്ദിര- മായുധശാലക,ളായാസപ്പുര, ചന്ദനമന്ദിര,മിന്ദുശിലാലയ,- മാനപ്പന്തികൾ, ഭോജനശാലകൾ, മാണിക്കത്തറ, മരതകമണ്ഡപ,- മന്ദ്രമണിക്കെ,ട്ടിന്ധനഗേഹം, ബന്ധനഗേഹം,കനകക്കെട്ടുകൾ, സഭ്യജനാനാം വിങരണമന്ദിര- മനവധിപലവുണ്ടങ്ങൊരുഭഗേ ചന്തമിണങ്ങിന മന്ത്രിവരാണാം മന്ത്രഗൃഹങ്ങളിതങ്ങൊരുഭാഗേ പാടവമേന്തും നടവരസുരഭില- നാടകശാലകളങ്ങൊരുഭാഗേ, അഞ്ജനകുലഗിരിമഞ്ജിമ തിരളും കഞ്ജരപടലികളങ്ങൊരുഭാഗേ, വാരിധിതിരകളൊടെതിരിടുമനുപമ- വാജികദംബമിതങ്ങൊരുഭാഗേ, നാലം പുകഴ്വാൻ കാലാൾപ്പടതൻ കേളീസമരമിതങ്ങൊരുഭാഗേ, ഭൂദേവാലയനിരകളിലിളകിന വേദാഘോഷം കഹചന ഭാഗേ, സേവാസരം പാർത്തുകിടക്കും ഭൂപാലാവലി കുഹചന ഭാഗേ, പാണ്ഡ്യമാഹീപതിസൈന്യം കുഹചന, കേരളകാഹളനിനദം കുഹചന, ചോളമഹീപതിലാളതമൊരിടം,
സിംഹള സേനാബൃംഹിതമൊരിടം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.