താൾ:Bhasha Ramayana Champu 1926.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാരാമയേന്നചമ്പു. മന്ദസ്മിതവും മധുരാലാപ വു- മനുസരണങ്ങളുമകമലരഴികയു- മവസരമറികയുമവരവർ പറകയു- മുപവനവിഹൃതിയുമകിലണിമുലമേ- ലഭിരുചിപെരുകിയുമരുതരുതെന്നും പുൽകാമെന്നും പുഷ്പശരന്നിത ചെങ്കോലെന്നും പൂമ്പൊടികൊണ്ടു വി- തച്ചീടെന്നും പനിനീർകൊണ്ടു ത- ളിച്ചീടെന്നും പൂന്തേൻപൊഴിയിൽ പോകട്ടെന്നും പ്രാഭവമിന്നല- രമ്പനിതെന്നും പാവണചന്ദ്രനു തൊഴുകൈയെന്നും പറയുന്നേര- ത്തന്യോന്യം ചില കലഹമിന്നല- മുക്തവിരോധമണഞ്ഞു പുണന്നും പരികുഴൽകൊണ്ടക്കാന്തനെ മൂടി- പ്പുലരെപ്പുലരെപ്പുണ്ടു കിടന്നും മദനമഹോത്സവവിരതിയിൽ മാറ- ത്തമൃതാധരിമാർ മുലയിണയും വ- ച്ചധരമധൂളീം ഝടിതി നുകന്നും ദ്വിഗുണിതരതിഭലമിളകീടും ചില സരസവിശേഷവിനോദമനോജ്ഞാ. വെണ്മാടങ്ങളിലുന്മേഷത്തോ- ടിടയിലമഴ്ത്തും മാണിക്യോപല- മഹസാ സഹസാ സന്ധ്യാസമയ- ഭ്രാന്തിം കൈക്കൊണ്ടിണപാരിയും ചില ചക്രാംഗാഹ്വയകരുണവിലാപവി- ലോളിതമഹിതമനോഹരഭാഗാ. നിതൃമിരുണ്ടുപുകഞ്ഞുണ്ടൊരിടം വലരിപുമണിഗൃഹസുമധുരഭാസാ. മെത്തും മദ്ധ്യാഹ്നഭ്രമമൊരിടം ദിനകരകാന്തമണിദ്യുതിമഹസാ. ശാരദശശധരബിംബംപോലെ

രജതസ്ഥലികൊണ്ടൊരിടം മധുരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/123&oldid=155928" എന്ന താളിൽനിന്ന് ശേഖരിച്ചത്