൨ ത്രൈലോക്യത്തിനു പദ്മനാഭചരിതം കർണ്ണാമൃതം മേല്ക്കുമേൽ മാലോകർക്കിതിലും മനോഹരമഹോ൧ രാമാവതാരോത്സവം മാലാറീടുവതിന്നു പാർക്കിലതു നീ തോഴാ!ചെവിക്കൊൽക പൂ മാലസൗരഭസാരമൻപൊടു മുക- ക്കുംവണ്ണമാനന്ദനം. ൩ പ്രാദുർഭാവ മുരാരേ: കതികതി മഹിതാ- സ്സമ്തഹോ!കന്ത്വമീഷു ശ്രീരാമഖൃവതാരോ ജയതി സുചരിതൈ വിശ്വമംഗല്യദായീ, വക്രാന്തിക്ഷാന്തിസതിയപ്രഥിമവിനയഗാം- ഭീർയ്യസൗന്ദയ്യധൈയ്യ- സ്ഥൈർയ്യാദി:കാസു വാ സംഭവതി ജനിഷു സം- ഭ്രയ ഭ്രമാ ഗുണാനാം? ൪ കണ്ടോളോം കൺകുളുർക്കും മണിഭവനമനോ- ഹാരിണീ രാജശക്ഷമീ- കണ്ഠാശ്ലേഷം കലർന്നുള്ളഖിലസുമവതീ- പാലാമാലാഭിരാമാ, ഭണ്ഡാരംകൊണ്ടുപൂർണ്ണാ, ഗജമദസുരഭീ- ഭ്രതശൃംഗാടകാ,*പ- ണ്ടുണ്ടായീപോലയോദ്ധ്യാനഗരി പരിചിതാ രാജധാനീ രഘൂണാം. ൫ ലോകാലോകോല്ലസൽഗോപുരഘനപരിഖാ- ലംകൃതാ, ഭംഗികൈക്കൊ- ണ്ടാകാശത്തോടുരുമ്മീടിന കനകമഹാ-
സാലമാലാഭിരാമാ,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.