താൾ:Bhasha Ramayana Champu 1926.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാവണോദ്ഭവം

മേലേ നിറഞ്ഞ പദഭക്തിരസേന മേലേ മേലേ പുകണ്ണിതു ഗിരാ പരമം പുമാംസം, ൬൫ “നാരായണായ നളിനായതലോചനായ നാമാവശേഷിതമഹാബലിവൈഭവായ നാനാചരാചരവിധായകജന്മദേശ നാഭീപുടായ പുരുഷായ നമഃ പരസ്മൈ. ൬൬ തൊഴുകരമിത പോറ്റീ! പുത്തനായ് പോന്നുപൊങ്ങും മഴമുകിലൊടു ചുങ്കം വാങ്ങുമുത്തംഗമൂത്തേ! തെളിവൊടു തിരുവുള്ളം വന്നു തിക്കിക്കിടക്കും- മിഴിമുനയരുൾ,ഞങ്ങൾക്കാശ്രയം നിൻപദാന്തം. ൬൭ ഉലകിടമിതശേഷം പെറ്റുപാലിച്ചൊടുക്കും -

കളികലരുമമോയപ്രാഭവന്തം ഭവന്തം

മലർമകളൊടുസാദ്ധം മുൻപിലദ്ധ്യക്ഷയന്തോ നലമൊടു ചരിതാത്ഥാ ഹന്ത! നാം തമ്പിരാനേ! ൬൮ പരിചരണപരാണാം ദേവ! ഞങ്ങൾക്കിദാനീ- മരുളുക കരുണാബ്ധേ! കാൽക്ഷണം വീക്ഷണാന്തം ശരണമിതൊരുനാളും നീയൊഴിഞ്ഞില്ല പോറ്റീ! ചരണസരസിജേ നീണാശ്രയാമോ നികാമം. ൬൯ ഇച്ഛാജ്ഞാനക്രിയാശക്തികളൊടു കളിയും- പൂണ്ടു വിശ്വം ചമച്ചും നിശ്ശേഷം കാത്തുമിന്നിപ്രളയദശയിൽ നാ- സ്തിത്വവും ചേത്തു നീണാൾ സ്വച്ഛാത്മാവായ് വിളങ്ങീടിന പരമസുഖോ- ദ്യോതമേ! മുൻപിൽ നേരേ പശ്യന്തോ നിന്നെ വിശ്വംഭര! വരദ! കൃതാ-

ർത്ഥ വയം തമ്പിരാനേ!”










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Ramayana_Champu_1926.pdf/114&oldid=155920" എന്ന താളിൽനിന്ന് ശേഖരിച്ചത്