താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

213

രോദനംചെയ്യുന്ന ശിശുവായ നീ ഉദിച്ചുയരുന്ന സൂര്യബിംബത്തെ ക്കണ്ടു് വനത്തിൽ കാച്ചുനിൽക്കുന്ന ഒരു ഫലമാണെന്നു കരുതി അതിനെ കൈവശപ്പെടുത്തേണ്ടതിന്നു് ആകാശത്തിലോട്ട് കുതിച്ചു ചാടി. ഹേ! മഹാകപെ! ആചാട്ടത്തിൽ നീ മുന്നൂറു യോജന ദൂരം ഒരേവഴിയായി ഉല്പതിച്ചു. എന്നിട്ടും ജ്വലിക്കുന്ന സൂര്യകിര ണം നിമിത്തം നിനക്കു യാതൊരു ശല്യവും ഉണ്ടായില്ല. അന്തരീ ക്ഷത്തിൽ ഇത്രയും ദൂരം അതിതൃർണ്ണം ഉല്പതിച്ചുചെന്ന നിന്നെക്ക ണ്ടു് മഹേന്ദ്രനായ ശുക്രൻ നന്ന ക്രുദ്ധിച്ചു. അവൻ തന്റെ വജ്രാ യുധത്തെ നിന്റെ നേർക്കു ശക്തിയോടെ എയ്തുവിട്ടു. ആ നിശി തായുധമേററു് നീ ഗിരിശിഖരത്തിൽ ചെന്നുവീണു. നിന്റെ ഇട ത്തെ ഹനു അല്പം ഭഗ്നമാകയും ചെയ്തു. ഹേ! ഹനുമൻ! അന്നു മുതല്ക്കാണു് നിനക്ക് ഈ പേർ സിദ്ധിച്ചതു്. നിന്നെ ഈ വിധം എയ്തുവീഴ്ത്തിയതു കണ്ടു് നിന്റെ പിതാവായ പ്രഭഞ്ജനൻ ദൃശതരം ക്രുദ്ധിച്ചു. ലോകത്രയത്തിലും വായു വീശാതായി. മൂന്നു ലോകവും ഇങ്ങിനെ ഒരുപോലെ ക്ഷാഭിച്ചിരിക്കുന്നതു കണ്ടു സുരന്മാർ സംഭ്ര മിച്ചു. അവർ സുസം ക്രുദ്ധനായ വായുദേവനെ ഒരുവിധം പ്രസന്ന നാക്കി. ഹേ! ഹനുമൻ! നിന്റെ പിതാവായ വായുദേവൻ നി ന്നിൽ പ്രസാദിക്കുകയും ചെയ്തു. വജ്രമേററികൂടി യാതൊരു ഹാ നിയും നിനക്കു സംഭവിച്ചില്ലെന്നുകണ്ടു ബ്രഹ്മാവും നിന്നിൽ സന്തു ഷ്ടനായി. സമരത്തിൽ ഒരുകാലവും ശാസ്ത്രംകൊണ്ടു മരണം സം ഭവിക്കയില്ലെന്ന് അദ്ദേഹം നിനക്കൊരു വരവും ദാനം ചെയ്തു. ഹേ! ആഞ്ജനേയ! നീ ഇച്ഛിക്കുമ്പോഴല്ലാതെ നിനക്കു മരണം ഉ ണ്ടാകയില്ലെന്നു മറെറാരു വരം സഹസ്രനേത്രനും പ്രീതിപുരസ്സരം നിനക്കു നൽകി. അങ്ങൂന്നു വായുദേവന്റെ ഔരസപുത്രനും തേജ സ്സുകൊണ്ടും വിക്രമംകൊണ്ടും അദ്ദേഹത്തിനു തുല്യനുമാണ്. ഹേ! മാരുതെ! അങ്ങയുടെ മഹാത്മ്യം ഇപ്രകാരമെല്ലാമാണെന്നു ഞാൻ അറിയുന്നു. ലോകസംമാന്യമായ ഏതു മഹൽകർമ്മവും ചെയ്പാൻ ദവാൻ ശക്തനാണു്. പരാക്രമശാലിയായ പക്ഷിരാജൻ മററു പ

ക്ഷികളെയെന്നപോലെ, അങ്ങന്നിപ്പോൾ, വിഗതപ്രാണരും കണ്ഠ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/218&oldid=155912" എന്ന താളിൽനിന്ന് ശേഖരിച്ചത്