താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

212

വാനരിയായി ഭൂമിയിൽ ജനിച്ചു. കഞ്ജരനെന്നു പ്രസിദ്ധനായ ഹ രിപ്രവീരന്റെ പുത്രിയും മൂന്നു ലോകത്തിലും പ്രശസ്തിയുള്ളവളും കാമരൂപിണിയുമായ അവൾ കപിപുംഗവനായ കേസരിക്കു പത്നി യായി ഭവിച്ചു. ഒരിക്കൽ അവൾ രൂപയൌവനയുക്തയായ ഒരു മാനുഷസ്ത്രീയുടെ വേഷം ധരിച്ചു് വിശിഷ്ട മാല്യങ്ങളും ആഭരണ ങ്ങളും അണിഞ്ഞുംകൊണ്ട് വർഷകാലമേഘംപോലെ പ്രശോഭിച്ചു കൊണ്ടിരുന്ന ഒരു പർവ്വതശിഖരത്തിൽ സഞ്ചരിക്കയായിരുന്നു. ത ത്സമയം ആയതലോചനയായ അവൾ ഉടുത്തിരുന്ന പീതവും ചു കപ്പുകരയോടുകൂടിയതുമായ മനോഹരവസനത്തെ വായുഭഗവാൻ ഒന്നുമെല്ലെ അകററിവിട്ടു. തദവസരത്തിൽ ആ കോമളാംഗിയുടെ മൃദുവും വൃത്തമൊത്തവയുമായ ഊരുഭാഗങ്ങളും, പീനസ്തനങ്ങളും, വിരിഞ്ഞു ബൃഹത്തുക്കളായുള്ള നിതംബങ്ങളും, കൃശമായ മദ്ധ്യപ്രദേ ശവും, സുരുചിരമായ വദനവും കണ്ടു് മാരുതൻ കാമമോഹിതനാ യി. മന്മഥനാൽ സർവ്വാംഗപീഡിതനായ അവനാകട്ടെ, വിഗതചേ തനനായി പെട്ടെന്നു തന്റെ ദീർഘബാഹുക്കൾകൊണ്ടു് ശുഭശീല യായ ആ മഞ്ജുളഗാത്രിയെ ഗാഢഗാഢം കെട്ടിപ്പുണർന്നു. പെട്ടന്നു ണ്ടായ ഭയസംഭ്രാന്തിയോടെ സ്തംഭിച്ചുനിന്നു് ശുഭചരിതയായ ആ വാനരി ഉടൻ അവനോടിങ്ങിനെ വചിച്ചു. "എന്റെ ചാരിത്രത്തെ നശിപ്പിപ്പാൻ ഒരുമ്പെട്ടുവന്ന നീ ആരാണു് ?" മംഗലശീലയായ അഞ്ജനയുടെ ഈ വചസ്സുകൾ കേട്ടു മാരുതി ഇപ്രകാരം പ്രതിവ ചിച്ചു. "ഹേ! ചാരുനിതാബിനി! ഹേ! സുഭംഗ! നീ ഒട്ടും ഭയപ്പെ ടേണ്ട. നിനക്കു ഞാൻ ഒരു ദ്രോഹവും ചെയ്കയില്ല. ഹൃദയപൂർവ്വ കമായ അനുരാഗംനിമിത്തം ഹേ! കോമളെ! നിന്നെ ഞാൻ പു ണർന്നുപോയി. വീര്യവാനും ബുദ്ധിസമ്പന്നനുമായ ഒരു പുത്രൻ നിന്നിലുത്ഭവിക്കും. അവൻ മഹാശക്തനും തേജസ്വിയും അമിത‌ പരാക്രമിയുമായിരിക്കും. ചാട്ടത്തിലും ഓട്ടത്തിലും അവൻ എനി ക്കു സമനാകും." വായുദേവന്റെ ഈ വചനങ്ങൾ കേട്ടപ്പോൾ ഹേ! ഹനുമൻ! നിന്റെ ജനനി സന്തുഷ്ടയായി. അനന്തരം ശൂ

ഭഗാത്രിയായ അവൾ നിന്നെ പ്രസവിച്ചു. മഹാഗുഹയിൽ കിടന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/217&oldid=149510" എന്ന താളിൽനിന്ന് ശേഖരിച്ചത്