താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിങ്ങൾക്കു നാശകാരണമാണു. പൌരുഷം പ്രകടിപ്പിക്കേണ്ടുന്ന അ വസരത്തിൽ വിഷാദത്തിന്നു വശംവദരാകയോ! അപ്രകാരമുള്ള ഒരുവന്റെ തേജസ്സ് അവനെ വിട്ടുമാറുന്നു. കാര്യസിദ്ധിയിൽ അവൻ അപജയപ്പെട്ടുപോകയും ചെയ്യുന്നു." ഇങ്ങിനെ ആ വാ നരന്മാർ സംസാരിച്ചുകൊണ്ടിരിക്കെ രജനിയും ആഗതയായി.ഉഷ സ്സിങ്കൽ ജാംബവാൻതുടങ്ങിയ വൃദ്ധന്മാരും മറ്റും നിറഞ്ഞ വാന രസഭയിവെച്ച് അംഗദൻ കാര്യസിദ്ധിക്കുവേണ്ടുന്ന ചിന്തകൾ വീണ്ടും ആരംഭിച്ചു. അമരന്മാരാൽ ചുറ്റപ്പെട്ട അമരനായക നെപ്പോലെ അംഗദൻ ആ വാനരവാഹിനിക്കിടയിൽ ശോഭി ച്ചു. ബാലീപുത്രനായ അംഗദനേയും ആഞ്ജനേയനേയും ഒഴി ച്ചു് മറ്റേതൊരു നേതാവിൻകീഴിൽ ആ വാനരസേന ഇങ്ങി നെ വഴങ്ങിനിൽക്കും! അനന്തരം അരിന്തമനും ശ്രീമാനുമായ അംഗദൻ വാനരവൃദ്ധന്മാരേയും മറ്റും അഭിനന്ദിച്ചുകൊണ്ട് അ ർത്ഥവത്തായ വാക്കുകൾ ഇപ്രകാരം വചിച്ചു. "ഹേ! വാനരന്മാ രെ! ഭയങ്കരമായ ഈ കടൽ ചാടിക്കടപ്പാൻ സാമർത്ഥ്യമുള്ളൊരു മഹാത്മാവു് നമ്മുടെ കൂട്ടത്തിൽ ആരാണുള്ളതു് ?അരിന്ദമനായ സുഗ്രീവനെ സത്യസന്ധനാക്കിത്തീർക്കുവാൻ ആരാണു് ശക്തനായ വൻ?നൂറു യോജന ദൂരം ഒരേ ചാട്ടത്തിൽ ചാടുവാൻ തക്ക സ മർത്ഥൻ നമ്മുടെ സംഘത്തിൽ ആരുണ്ടു?സർവ്വ വാനരന്മാരെയും ഈ മഹാഭയത്തിൽനിന്നു മോചിപ്പിക്കുവാൻ ത്രാണിയുള്ളവൻ ആരാ ണു്? നിങ്ങളിൽ ആരുടെ പ്രഭാവംനിമിത്തം കാര്യസിദ്ധിയോടെ തിരിച്ചുവെന്നു് നമുക്കു പുത്രദാരങ്ങളെക്കണ്ടു സുഖിച്ചിരിപ്പാൻ സം ഗതിയാകും?ആരുടെ പ്രസാദംനിമിത്തം ബലശാലികളായ രാമ ലക്ഷ്മണന്മാരെയും സുഗ്രീവനേയും ചെന്നുകണ്ടു് നമുക്കു കൃതാർത്ഥ രാകാം? ഈ പെരുങ്കടൽ കടപ്പാൻ തക്ക ശക്തൻ നമ്മുടെ സം ഘത്തിലുണ്ടെങ്കിൽ അവൻ ശീഘ്രം മുന്നോട്ടു വന്നു നമുക്കെല്ലാവ ർക്കും അഭയം നൽകട്ടെ". അംഗദന്റെ ഈ ഭാഷിതങ്ങൾ കേട്ടു് സ ർവ്വവാനരന്മാരും സ്തംഭിച്ചുനിന്നതല്ലാതെ ഒരു വാക്കുപോലും ആരും

ഉരിയാടിയില്ല.ഇതു് കണ്ടു് അംഗദൻ വീണ്ടും ഇങ്ങിനെ പറഞ്ഞു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/213&oldid=155908" എന്ന താളിൽനിന്ന് ശേഖരിച്ചത്