താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

203

 സർഗ്ഗം - 61
 തദനന്തരം സമ്പാതി, അർക്കനെ ലക്ഷ്യമാക്കിയുംകൊണ്ടു ത

ങ്ങൾ ചെയ്ത അതിദാരുണവും ദുഷ്കരവുമായ സാഹസകർമ്മത്തെ പ്പറ്റി ആ മുനിപുംഗവനോടിങ്ങനെ പറഞ്ഞു. ഹേ! ഭഗ വൻ! വ്രണവ്യാകുലേന്ദ്രിയനും ലജ്ജിതനുമായ എനിക്കു മുഴുവൻ വിസ്തരിച്ചുപറവാൻ ശക്തിപോരാ. ഞാനും ജടായുസ്സും മദാന്ധ തയാൽ അന്യോന്യം മൽസരിച്ചു പരാക്രമം പരീക്ഷിക്കേണ്ടതിന്നാ യി ആകാശത്തിലേക്കുയർന്നുചെന്നു. കൈലാസശിഖരത്തിൽ വസി ക്കുന്ന മുനിവര്യന്മാരുടെ മുമ്പിൽവെച്ചു വീരവാതു പറഞ്ഞാണു് ഞങ്ങൾ പുറപ്പെട്ടത് സൂര്യനെ ലക്ഷ്യമാക്കിയും കൊണ്ടു് അസ്തഗി രിവരയ്ക്കും ഞങ്ങൾ അതിവാശിയോടെ പറന്നു. ഭൂമിയിലുള്ള ഓ രോ നഗരവും ഓരോ രഥചക്രപ്രമാണമായി ഞങ്ങൾക്കു കാണപ്പെ ട്ടു. ചില സ്ഥലത്തു നിന്നു വാദിത്ര കോലാഹലങ്ങൾ, മറ്റുചില സ്ഥ ലത്തുനിന്നും ബ്രഹ്മഘോഷങ്ങൾ എന്നിവ കേട്ടു കൊണ്ടിരുന്നു. ചുക പ്പുവസ്ത്രം ധരിച്ചു പാട്ടുപാടിക്കൊണ്ടിരുന്ന അസംഖ്യം അംഗനമാ രെയും ഞങ്ങൾ അവിടെ നിന്നു കാണുകയുണ്ടായി. ഇങ്ങിനെ ഭൂമി യിൽ പലതും സന്ദർശിച്ചുംകൊണ്ടു് ആദിത്യമാർഗത്തൂടെ ഞങ്ങൾ അതിതൂർണ്ണം ചരിച്ചു. മഹാരണ്യങ്ങളെല്ലാം പുല്ലു മുളച്ചു കിടക്കു ന്ന എത്രയോ ചെറിയ മൈതാനം പോലെ തോന്നിപ്പോയി. പർവ്വതങ്ങളെല്ലാം ഭൂമിയിൽ അവിടവിടെ കിടക്കുന്ന ശിലാക്കഷണ ങ്ങൾ പോലെ കാണപ്പെട്ടു. പുഴകൾ നൂലിഴകൾക്കു തുല്യം പ്രശോ ഭിച്ചു. ഹിമവാൻ, വിന്ധ്യൻ, മേരു തുടങ്ങിയ മഹാപർവ്വതങ്ങൾ ജലാശയത്തിൽ കിടക്കുന്ന പാമ്പുകൾ പോലെ ദൃശ്യമായി. ഈ കാ ഴ്ചകളെല്ലാം കണ്ടപ്പോൾ വിയർപ്പും തളർച്ചയും ബാധിച്ചു ഞങ്ങൾ അത്യന്തം ഖിന്നരായി. ദാരുണമായ മോഹവും മൂർച്ചയും താമസ്സം ഞങ്ങളെ അതിയായി പീഡിപ്പിച്ചു. യാമാഗ്നിവരുണാശകൾ തി രിച്ചറിയാൻ കഴിയാതെയായി.ലോകം തന്നെയും യുഗാന്തവഹ്നി

യിൽ വെന്തഴിഞ്ഞതു പോലെ തോന്നിത്തുടങ്ങി, ഹതമായ എന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/208&oldid=155903" എന്ന താളിൽനിന്ന് ശേഖരിച്ചത്