താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

199


എന്നീ വൃത്താന്തങ്ങളെല്ലാം നിങ്ങൾ കേട്ടു കൊള്ളുവി. പണ്ടൊ രിക്കൽ വൃദ്ധനായ ഞാൻ ക്ഷീണപ്രാണപരാക്രമനായി ആകാശ ത്തിൽനിന്നും ഈ വിന്ധ്യാപർവ്വതത്തിങ്കൽ വീഴുകയുണ്ടായി. ണഹ ത്തരമായ ഈ കഷ്ടദശയിൽ അകപ്പെട്ടു നന്ന പരിതപിക്കുന്ന എ ന്നെ സുപാർശുനെന്നു പേരായ എന്റെ പുത്രയഥാകാലം ഭക്ഷ ണം തന്നു പോറ്റിവരുന്നു. ഗന്ധർവൻമ്മാർ തീഷ്ണകാമികാണികളാണല്ലൊ. ഭുജാഗങ്ങൾ തീഷ്ണകോപികളുമാണ്. മൃഗങ്ങളിൽ തീഷ്ണം ഭയ ണു്. എന്നാൽ ഞങ്ങളിൽ ക്ഷുത്താണ് തീഷ്ണമായത് ഒരു ദി വസം എനിക്കു വേണ്ടി ഭക്ഷണം അന്വഷിച്ചു പോയ എ ന്റെ പുത്രൻ അനാമിഷനായി സന്ധ്യാകാലത്തു തിരിച്ചുപോന്നു. ഇതു കണ്ടപ്പോൾ വൃദ്ധനും ക്ഷുൽപിപാസാദിപരീതനുമായ എനി ക്കു സഹിക്കാവയ്യാതുള്ള ക്രോധം ഉണ്ടായി. പക്ഷിശ്രേഷ്ഠനായ ആ കുമാരനെ ഞാൻ കഠിനതരം ഭൽസിച്ചു . പ്രീതിവർദ്ധനനായ അവൻആഹാരം കൂടാതെ തനിക്കു തിരിച്ചുപോരേണ്ടിവന്നതിന്നു ള്ള കാരണം വളരെ വണക്കത്തോടു കൂടി ഇങ്ങിനെ പറഞ്ഞു. ഹേ! താത! ഞാൻ യഥാകാലം ഭക്ഷണം അന്വേഷിച്ചു കൊണ്ട് ആകാ ശത്തിൽ പറന്നു ചെന്നു. മഹേന്ദ്രപർവ്വതദ്വാരത്തെ അടച്ചു നിന്ന് ഞാൻ ആകാശചാരികളുടെ മാർഗത്തെനിരോധം ചെയ്തു. സാഗ രാന്തരചാരികളായ സത്വങ്ങളുടേയും മാർഗം തടയണമെന്നു ക രുതി ഞാൻ തലകുനിച്ചും കൊണ്ടാണ് അവിടെ സ്ഥിതിചെയ്തതു്. തൽസമയം ഭിന്നാഞ്ജനശൈലം പോലെ മഹാഭയങ്കരനായ ഒരുവൻ ആ വഴിയായിസ്സഞ്ചരിച്ച് എന്റെ സമീപം വന്നു ചേർന്നു. സൂ ര്യോദയ പ്രഭയോട് കൂടിയ ഒരു തരുണിയെ എടുത്തും കൊണ്ടു പോ കുയായിരുന്നര അവൻ. ഭക്ഷണാന്വേഷണത്തിൽ കൃതനിശ്ചിത നായ എന്നെക്കൊണ്ട് തനിക്കു വഴിവിട്ടുതരണമെന്ന് അവൻ എന്നോട് വളരെ താഴ്മയോടെ പ്രാർഥിച്ചു . ഹേ! താതാ! സൌമ്യവാ ക്കുകൾ പറയുമ്പോൾ പകരം പ്രഹരമേൽപ്പിക്കുന്നവൻ നീ ചരിൽ പോലും ദുർലഭമല്ലെ. പിന്നെ എന്നെപ്പോലുള്ളവരുടെ കഥ പറ യണമോ. അവൻഅവിടെ നിന്നും മറഞ്ഞ ഉടനെ വ്യോമാചാ

രികളും ഋഷിപുംഗവന്മാരും മറ്റും എന്റെ അരികെ വന്ന് "ഹേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/204&oldid=155899" എന്ന താളിൽനിന്ന് ശേഖരിച്ചത്