താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

196

ഹിതവചനങ്ങൾ ഇങ്ങിനെ വചിച്ചു. ഹേ! വാനരൻമാരെ ! പക്ഷങ്ങൾ കരിഞ്ഞു എന്റെ വീര്യം മുഴുവൻ നശിച്ചുകഴിഞ്ഞു. എങ്കിലും ഞാൻ ശ്രീരാഘവന്നു വാക്കുകൊണ്ടു കഴിയുന്ന സാഹാ യം ചെയ്യുന്നുണ്ട്. വാരുണലോകം ഞാൻ അറിയുന്നു. വിഷ്ണു വിന്റെ ത്രൈവിക്രമങ്ങൾക്കും ഞാൻ സാക്ഷിയാണ്. മഹാസു രപ്പടകൾ അമ്രതമഥനം ചെയ്തതും എനിക്കു നല്ലപോലെ നിശ്ചയ മുണ്ട്. രാമകാര്യം ഞാൻ ആദ്യംതന്നെ ചെയ്യേണ്ടതായിരുന്നു. എന്തുചെയ്യാം. ജരകൊണ്ടു എന്റെ തേജസ്സു മുഴുവൻ കെട്ടുപോ യി. പ്രാണങ്ങളും ശിഥിലമായിരിക്കുന്നു. അതിനാൽ രാവണൻ സീ തയെ അപഹരിച്ചുകൊണ്ടുപോകുന്നത് കണ്ണുകൊണ്ടു കണ്ടിട്ടും എനിക്കു ശ്രീരാഘവന്നു യാരൊരുസഹായവും ചെയ്വാൻ സാ ധിച്ചില്ല. രൂപസമ്പന്നയും സർവ്വാഭരണവിഭൂഷിതയുമായ ഒരു ത ണിയെ ദുരാത്മാവായ രാവണൻ അപഹരിച്ചുകൊണ്ടുപോകുന്ന തു ഞാൻ കാണുകയുണ്ടായി. ഹാ! രാമ! ഹാ! ഹാ! ലക്ഷമണ! എന്നിങ്ങനെ വിളിച്ചു സുന്ദരാപാംഗിയായ അവൾ കേണുകൊ ണ്ടിരുന്നു. രാക്ഷസന്റെ കൈയിൽ അകപ്പെട്ടു തുടിച്ചുകൊണ്ടി രുന്ന അവളുടെ ആഭരണങ്ങൾ താഴെ പതിച്ചിരുന്നു. അവൾ ധരിച്ചിരുന്ന പട്ടുവസ്ത്രം കാറ്റിൽ അലച്ച്പർവതത്തിനുമേൽ സൂ ര്യരശ്മിപോലെയും മേഘത്തിനുമേൽ മിന്നപോലെയും ആ രാ ക്ഷസശരീരത്തിൽ പ്രകാശിച്ചുകൊണ്ടിരുന്നു. രാമ, ലക്ഷ്മണ എ ന്നിങ്ങനെ ആർത്തു വിലപിച്ചിരുന്നതുകൊണ്ടു അവൾ സീതത ന്നെയായിരിക്കുമെന്നു ഞാൻ ഇപ്പോൾ അനുമാനിക്കുന്നു. ആ രാക്ഷസാധമന്റെ പാർപ്പിടം എവിടെയാണെന്നു ഞാൻ പറയാം കേട്ടുകൊൾവിൻ: വിശ്രവസിന്റെ പുത്രനും സാക്ഷാൽ വൈശ്ര വണന്റെ ഭാതാവുമായ രാവണനാണ് അവൻ. അവൻവസി ക്കുന്നതു ലങ്കാനഗരത്തിലാണ്. വിശ്വകർമാവിനാൽ നിർമ്മിക്ക പ്പെട്ടുള്ള ഈ നഗരം ഇവിടെനിന്നു നൂറുകാതം വഴിയകലെ സ മുദ്രമദ്ധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്. ജാംബൂനദമയങ്ങളായ

തോരണങ്ങൾ,കാഞ്ചനംകൊണ്ടു കെട്ടപ്പെട്ടിട്ടുള്ള കുട്ടിമങ്ങൾ, ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/201&oldid=155896" എന്ന താളിൽനിന്ന് ശേഖരിച്ചത്