താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

195

                               സർഗ്ഗം -58
  
    ത്യക്തജീവിതരായ വാനരന്മാരുടെ ഈ ദീനവാക്കുകൾ കേട്ടു

സമപാതി തന്റെ സഹോദരനെച്ചിന്തിച്ചു കണ്ണുനീർ പൊഴിച്ചു . അനന്തരം മഹാസ്വനനായ ആ ഖഗേശ്വരൻ വാനരന്മാരോടി ങ്ങിനെ പറഞ്ഞു.ജടായു ബലശാലിയായ രാവണനാൽ യുദ്ധത്തി ൽ ഹനിക്കപ്പെട്ടുവെന്നു നിങ്ങൾ പ്രസ്ഥാവിച്ചുവല്ലോ. ഹേ! വാന രന്മാരെ! ആ പക്ഷിപ്രവരൻ എന്റെ സഹോദരനാണ് . വൃദ്ധ ത്വവും അപക്ഷത്വവും നിമിത്തം എല്ലാം കേട്ടു സഹിച്ചിരിക്കയ ല്ലാതെ ആ രാക്ഷസനോടു പക വീട്ടുവാൻ എനിക്കു ശക്തിപോ രാ. പണ്ടു വൃത്രവധകാലത്തു പരസ്പരജയൈഷിണികളായ ഞ ങ്ങൾ ജ്വലിക്കുന്ന സൂര്യമണ്ഡലത്തെ ലക്ഷ്യമാക്കി ആകാശത്തിൽ വട്ടംചുറ്റിയുംകൊണ്ടു ഊക്കോടെ പറന്നു. മദ്ധ്യാഹ്നമായപ്പോ ൾ ചൂടസഹിക്കവയ്യാതെ എന്റെ സഹോദരൻ നന്ന തളർമന്നു പോയി. ജടായുസ്സിന്റെ ഈ പരിതാപത്തെക്കണ്ടറിഞ്ഞ് ഭ്രാതൃ സ്നേഹവിഹ്വലനായ ഞാൻ എത്രയും അനുകമ്പയോടുകൂടി സൂര്യാ താത്തിൽനിന്നും അവനെ എന്റെ ചിറകുകൾകൊണ്ടു മറച്ചു. ഹേ! കപിവീരെ! 'ഇങ്ങിനെ ഞങ്ങൾ പറന്നുകൊണ്ടിരിക്കെ എന്റെ പക്ഷങ്ങൾ രണ്ടും സൂര്യരശ്മിയിൽ ദഹിച്ച് ഞാൻ വി ന്ധ്യങ്കൽ നിപതിച്ചു. അതുമുതൽക്കു ഞാൻ ഇവിടെത്തന്നെ പാ ർത്തുപോരന്നു. ജടായുവിന്റെ യാതൊരു വൃത്താന്തവും അറിവാ ൻ എനിക്കിതുവരെ സാധിച്ചിട്ടില്ല ഈ വാക്കുകൾ കേട്ടു മഹാ പ്രാജ്ഞനും യുവരാജാവുമായ അംഗദൻ ഇപ്രകാരം പറഞ്ഞു. ഹേ! ഖേചരേന്ദ്ര! നീ മഹാത്മാവായ ജടായുസ്സിന്റെ സഹോ ദരനാണോ? എന്നാൽ നീ രാക്ഷസാധിപൻ വസിക്കുന്നതെവി ടെയെന്നു പക്ഷെ അറിയുമായിരിക്കാം. അടുത്തോ അകലത്തോ എവിടെയാണെങ്കിലും വേണ്ടതില്ല; ദയവുചെയ്ത് ആ രാക്ഷസ ന്റെ പാർപ്പിടം ഏതെന്നും നീ ഞങ്ങളോട് പറയുക ഈ ഉക്തി

കൾ കേട്ടു ജടായുസ്സിന്റെ പൂർവ്വജനായ സമ്പാതി ആത്മാനുരൂപം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/200&oldid=155895" എന്ന താളിൽനിന്ന് ശേഖരിച്ചത്