താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

191

ട്ട മഹൽഭയം എന്നിങ്ങിനെ പല സംഗതകളും പറഞ്ഞു ദുഃഖി ച്ചു .ഈവിധം വിഷാധവൈവശ്യത്തോടെ ക്ഷോണിയിൽ വീണു കിടന്നിരുന്ന ആ വാനരബലം മുഴങ്ങുന്ന കന്ദരങ്ങളോടും നദരച്ചു പൊങ്ങുന്ന ജലദങ്ങളോടുംകൂടിയ ഒരു മഹാഗിരിപോലെ ശോഭിച്ചു.

                             സർഗ്ഗം-56
       അംഗദപ്രമുഗന്മാരായ വാനരന്മാർ പ്രയോപവേശംചെയ്തും

കൊണ്ടും കിടന്നിരുന്ന ആ ഗിരിയിൽത്തന്നെ സമ്പാതിയെന്നൊരു ഗൃദ്ധ്രശ്രേഷ്ഠൻ പാർത്തിരുന്നു. ചിരഞ്ജീവിയായ ആ പക്ഷിപ്രവ രൻ ബലവാനും ശ്രീമാനുമായ ജടായുവിന്റെ സോദരനായിരു ന്നു. താൻ വസിക്കുന്ന മഹാഗുഹയിൽനിന്നും പുറത്തു വന്നപ്പോ ൾപർവതസാനുവിൽ ശയിച്ചുകൊണ്ടിരുന്ന വാനരൻമാരെകണ്ടു് സന്തോഷാതിരേകത്താൽ ആ പക്ഷിപ്രവഹരൻ ഇങ്ങനെ വചിച്ചു . "ലോകത്തിലുള്ള സർവ ജീവികൾക്കും ഇശ്വരൻ ക്ഷേമസമ്പാദ നംചെയ്യുന്നു. എനിക്കിപ്പോൾ ഇവരെ ഭക്ഷണമായി നല്കിയതും ആ വിധിതന്നെയാണ്. അതിനാൽ ഇവരെയെല്ലാം കൊത്തി ത്തിന്നു് എന്റെ വിശപ്പടക്കാം." ഭക്ഷണാന്വേഷിയായ സമ്പാ തിയുടെ ഈ വാക്കുകൾ കേട്ടു വാനരന്മാർ ഏറ്റവും ക്ലേശിച്ചു . ശോകകുണ്ഠതത്തോടെ അംഗദൻ ആഞ്ജനേയനോടിങ്ങിനെ പറ ഞ്ഞു. "ഹേ! ഹനൂമാൻ! സീതാന്വേഷണത്തിൽ നമുക്ക് നേരി ട്ടിരിക്കുന്ന ഈ വിപത്തു നോക്കുക. വൈവസ്വതനായ സാക്ഷാൽ യമൻതന്നെ നമുക്കു വിപത്തിന്നായി ഇവിടെ വന്നിരിക്കുകയാണ് നിശ്ചയം. രാമകാര്യവും സാദ്ധ്യമായില്ല. സ്വാമിവാക്യവും നാം നിറവേറ്റിയില്ല. അതിനിടക്ക് ഈ അത്യപത്തു പെട്ടെന്നു നമ്മെ ചുറ്റിവളഞ്ഞുവല്ലോ. ഗൃദ്ധ്രരാജനായ ജടായു വൈദേഹിയെ രക്ഷിപ്പാനായി ഉഗ്രകർമ്മംപോലും നടത്തിയതു നാം കേട്ടിട്ടുണ്ട്. തീർയ്യഗ് യോനികളായ സർവ്വ ഭുതങ്ങളും നമ്മെപ്പോലത്തന്നെ പ്രാ

ണനെ പരിത്യജിച്ചും രാമന്നുഹിതം ചെയ്പാൻ ഇച്ഛിക്കുന്നു. സ്നേഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/196&oldid=155891" എന്ന താളിൽനിന്ന് ശേഖരിച്ചത്