താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186

എനിക്കു സുഗ്രീവനല്ല യുവരാജപട്ടം നല്കിയത്. അക്ലിഷ്ടകർമ്മാവും നരേശ്വരനുമായ രാമഭദ്രനാണ്. മുമ്പുതന്നെ ബദ്ധവൈരിയായ എന്നെ അപരാധിയുടെ നിലയിൽ കാണുമ്പോൾ തീക്ഷ്ണദണ്ഡ നായ സുഗ്രീവൻ വെറുതെ വിട്ടയക്കുമോ.വധിക്കതന്നെചെയ്യും. ഹേ!വാനരന്മാരെ !എന്റെ ജീവനാശത്തിൽ നിങ്ങളാരും ഖേ ദിക്കരുത്. 'പുണ്യപ്രദേശമായ ഈ സാഗരതീരത്തുതന്നെ കിട ന്നു ‌ഞാൻ പ്രായോപവേശം ദീക്ഷിക്കുന്നു." യുവരാജാവായ അം ഗദകുമാരന്റെ ഈ വാക്കുകൾ കേട്ടു മറ്റു വാനരന്മാർ അതി ദയനീയമാംവണ്ണം ഇങ്ങിനെ പറഞ്ഞു." സുഗ്രീവൻ പ്രകൃത്യാ ക ഠിനമാണ്. ശ്രീരാഘവനൊ---പ്രിയാസക്തനുമാണ്. വൈദേ ഹിയെ കണ്ടില്ലെന്നു കേട്ടാൽ നിശ്ചയമായും രാഘവപ്രീതിക്കു വേണ്ടി വാനരേശ്വരൻ നമ്മെ നിഗ്രഹിക്കും. അപരാധികൾ സ്വാമിസന്നിധിയിൽ ചെന്നുകൂടാ. ഒരിക്കൽകൂടിച്ചെന്ന് ഈ പ്രദേശം മുഴുവൻ നമുക്കു വൈദേഹിയെ തിരയുക. സീതയുടെ വൃത്താന്തം വല്ലതും കിട്ടിയാൽ നമുക്കു സ്വാമിസന്നിധിയിൽ ചെ ല്ലാം. അല്ലാത്തപക്ഷം ജീവിതം ഉപേക്ഷിക്കാം."ഭയകർശിത രായ ആ വാനരന്മാരുടെ ഇപ്രകാരമുള്ള ഭാഷിതത്തെ കേട്ടു താര ൻ ഇങ്ങിനെ വചിച്ചു. "ഹേ! വാനരന്മാരെ! നിങ്ങളാരും വി ഷാദിക്കേണ്ട. എല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്ക് ഈ ബിലത്തിൽ ചെന്നു പാർക്കാമല്ലൊ. സുദുർഗ്ഗമവും മായാവിഹിത വുമായ ഈ ബിലത്തിൽ നമുക്കു പുരന്ദരനെപ്പോലും ഭയപ്പെടേ ണ്ടതില്ല. കപീശ്വരനിൽനിന്നൊ ശ്രീരാഘവനിൽനിന്നൊ യാ തൊരാപത്തും നമുക്കിവിടെ നേരിടുകയില്ല. ജലദ്രുമസംപൂർണമായ ഈ ബിലത്തിൽ ഭോജ്യപേയങ്ങളും യഥേഷ്ടമുണ്ട്." അംഗദന്റെ ഹിതത്തിന് എത്രയും ആനുകൂല്യമായ ഈ വാക്കുകൾ കേട്ടു മറ്റു വാനരന്മാ "ഏതു വിധവും ജീവനാശം വരാത്തവണ്ണം വേണ്ടുന്ന തെന്തോ ആയതു നമുക്കു വേഗം ആചരിക്കണം" എന്നിങ്ങനെ പറഞ്ഞുറച്ചു.

-----------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/191&oldid=155887" എന്ന താളിൽനിന്ന് ശേഖരിച്ചത്