താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

185

ന്ദേശകാലം നഷ്ടയെന്നും ഓർത്തപ്പോൾ ആ വാനരന്മാർ സം ഭ്രാന്തിയോടെ പരസ്പരം വീക്ഷിച്ചുകൊണ്ടു ഭീമിയിൽ നിപതിച്ചു. അല്പസമയം ചെന്നശേഷം മഹാബാഹുവും പ്രാജ്ഞനും സിംഹ വിക്രമനും പീനസ്കന്ധനും യുവരാജാവുമായ അംഗദൻ ‌മറ്റു വാ നരന്മാരെയെല്ലാം യഥോചിതം ആദരിച്ച്' അവരോടു ശാന്തവാ ക്കുകൾ മധുരമാംവണ്ണം ഇങ്ങിനെ വരിച്ചു. 'ഹേ!വാനരന്മാ രെ! നാം കപീശ്വരന്റെ ശാസനപ്രകാരം പുറപ്പെട്ടു പോന്നവ രാണല്ലോ. ആ മഹാബിലത്തിൽ ചെന്നു ചുറ്റിത്തിരിയുകയാൽ സന്ദേശകാലം കഴിഞ്ഞുപോയെന്നു നിങ്ങൾ അറിയുന്നില്ല. കാ ലവ്യവസ്ഥയോടുകൂടിയാണല്ലോ നാം അശ്വയുജമാസത്തിൽ ഇ ങ്ങോട്ടു പുറപ്പെട്ടത്. ആ അവധി മുഴുവൻ അതീതമായി. ഇനി നാം ചെയ്യേണ്ടതെന്ത്? നിങ്ങൾ ഓരോരുത്തരും എത്രയും വി ശ്വസ്തരും നീതിമാഗ്ഗവ ശാരേ? സ്വാമിഹിതത്തിൽ അഭിരതരും ഏതു കർമ്മവും ആചരിപ്പാൻ തക്ക സമർത്ഥരുമാണ്. പ്രഖ്യാത പൗരുഷത്തോടുകൂടിയവരും കർമ്മനിരതരും ആയ നിങ്ങളേയും എന്നെയും കപീശ്വരൻ കല്പിച്ചയച്ചിട്ടുള്ള സ്ഥിതിക്ക് കാര്യം സാധിക്കാതെ നാം ഇനി ജീവിച്ചിട്ടു ഫലമെന്ത്? കപിരാജന്റെ ശാസനം നിർവഹിക്കാതെ ഏതൊരുവന്നു സുഖിച്ചിരിപ്പാൻ സാ ധിക്കും. നിശ്ചിതകാലം നഷ്ടമാകയാൽ പ്രായോപവേശംതന്നെ യാണ് നമുക്കിപ്പോൾ വിഹിതമായിട്ടുള്ളത്. സുഗ്രീവൻ പ്രകൃ ത്വാ ഉഗ്രനാണ്. നമ്മുടെ സ്വാമിയുമാണ്. അപരാധികളായ നമ്മളിൽ വാനരേശ്വരൻ ഒരിക്കലും ക്ഷമിക്കയില്ല. സീതാദേ വിയുടെ വൃത്താന്തം യാതൊന്നും അറിഞ്ഞിട്ടില്ലെന്നു കേട്ടാൽ ആ ക്ഷണത്തിൽത്തന്നെ സുഗ്രീവൻ നമ്മളിൽ കഠിനകർമ്മം ആച രിക്കും.അതിനാൽ നമുക്കിപ്പോൾ പ്രായോപവേശംതന്നെയാ ണ് നല്ലത്. നാം തിരിച്ചുചെന്നാൽ നമ്മുടെ പുത്രദാരങ്ങളെ യൊ വീട്, നാട് എന്നിവയേയോ സുഗ്രീവൻ പരിഗണിക്കയില്ല. നിശ്ചയമായും നമ്മെ വധിക്കയെ ഉള്ളു. അപ്രതിരൂപമായ വധം

ഏല്ക്കയേക്കാൾ ഇവിടെത്തന്നെ കിടന്നു മരിക്കുന്നതാണ് ഉത്തമം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/190&oldid=155886" എന്ന താളിൽനിന്ന് ശേഖരിച്ചത്