താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

184

സാധിക്കേണ്ടതുണ്ട്. ഇവിടെ ചുറ്റിത്തിരിഞ്ഞുതന്നെ കാലം മുഴുവൻ അതീതമായി."ഹന്ത്രമാന്റെ വാക്കുകൾ കേട്ടു സ്വയംപ്രഭ "ഹേ! വാനരേന്ദ്ര! ഈ ബിലത്തിൽപ്രവേശിച്ചാൽ പിന്നെ ജീവനോടെ മടങ്ങുകയെന്നത് ഒരുവന്നും സാദ്ധ്യമല്ല. എങ്കിലും എന്റെ തപോമാഹാത്മ്യംകൊണ്ടു ഞാൻ നിങ്ങളെ യെല്ലാം ഇതിൽ നിന്നുംരക്ഷപ്പെടുത്തുന്നുണ്ട്. നിങ്ങൾ എല്ലാവ രും അല്പസമയം കണ്ണടക്കുവിൻ. കണ്ണടക്കാതെ ഇവിടെനിന്നു പുറത്തുപോകുവാൻ സാധിക്കുന്നതല്ല"എന്നിങ്ങനെ പറഞ്ഞു. ഉടൻ ഗമനകാംക്ഷികളായ ആ വാനരന്മാർ ​ഏവരും അത്യുത്സാ ഹത്തോടുകൂടെ തങ്ങളുടെ കരംഗുലികൊണ്ടു കണ്ണടച്ചു. അ രക്ഷണത്തിൽ അവരെല്ലാം ആ താപസിയുടെ തപശ്ശക്തിയാൽ ബിലത്തിൽനിന്നും ഉത്താരണം ചെയ്യപ്പെട്ടു. പിന്നീട് ധർമ്മചാ രിണിയായ അവൾ ഇങ്ങിനെ പറഞ്ഞു. "ഹേ! കപിവരരെ! നാനാദ്രുമങ്ങളാലും ലതകളാലും സങ്കലമായവ വിന്ധ്യപർവ്വതം ഇതാ നോക്കുവി. അതാ പ്രസ്രവണപർവ്വതം നില്ക്കുന്നു. മഹോദധി അതാ കണ്ടുകൊൾക. നിങ്ങൾക്കു സ്വസ്തി ഭവിക്കുട്ടെ. ഇനി ഞാൻ എന്റെ ഭവനത്തിലേക്കുപോകുന്നു."ഇപ്രകാരം ഹന്ത്രമാ ൻ തുടങ്ങിയ പ്ലവഗർയ്യാരെ ആശ്വസിപ്പിച്ചശേഷം തപോധന യായ സ്വയം പ്രദ ആ രമ്യബിലത്തെ പ്രാപിച്ചു. അനന്തരം വാനരന്മാർ ഘോരതരായ ഊർമ്മിജാലങ്ങളോടുകൂടെ അത്യുഗ്രം ഗർജ്ജിച്ചുകൊണ്ടിരിക്കുന്ന അതിഭയങ്കരവും അപാരവുമായ വരു ണയലവും മയന്റെ മായയാൽ നിർമ്മിക്കപ്പട്ടിട്ടുള്ള ഗിരിദുർഗ്ഗങ്ങ ളുമെല്ലാം ചുറ്റിക്കണ്ടു. ഇങ്ങിനെ അവർ കാലംപോയതറിഞ്ഞി ല്ല. ഒടുവിൽ അവർ, നിറയെ പുഷ്പിച്ചുനില്കുന്ന തരുജാലങ്ങൾ കൊണ്ടു സങ്കുലമായ വിന്ധ്യപർവ്വതപാലക്കിങ്കൽ ചെന്നിരുന്നു ചിന്തയിൽ മുഴുകി. പുഷ്പാതിഭാരത്താൽ അവനമിച്ചും കൊണ്ട് അസംഖ്യം ലതകൾ ആ വൃക്ഷങ്ങളിൽ കെട്ടിപ്പടർന്നിരുന്നു. ഈ വസന്തകുസുമങ്ങൾ കണ്ടപ്പോൾ അവരുടെ ഹൃദയം ഭയാശങ്കക

ളാൽ സ്പന്ദനം ചെയ്തു. വസന്തകാലം അനുപ്രാപ്തമായെന്നും സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/189&oldid=155885" എന്ന താളിൽനിന്ന് ശേഖരിച്ചത്