താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

180

ഒട്ടധികം സംഭ്രമിചു. അവർ സർവരും ഇങ്ങിനെ വിഷമിച്ചുനി ല്ക്കെ പർവ്വതാകാരനായ മരുൽസുതൻ കൈകൂപ്പിയുംകൊണ്ട് ആ തപസ്വിനിയോടിങ്ങിനെ ചോദിച്ചു. "ഹേ! മഹാഭാഗെ! ഭവ തി ആരാണ്. ഈ മഹാബിലവും ഇതിങ്കലുള്ള വിശഷ്ടമന്ദിര ങ്ങലും രത്നങ്ങൾ തുടങ്ങിയ മറ്റൈശ്വര്യങ്ങളും ആരുടേതാണ് ."

		സർഗ്ഗം-51
   ക്രഷ്ണാജിനം ധരിച്ചു താപോനിഷ്ടയോടെ വസിക്കുന്ന ധർമ്മ

ചാരിണിയായ ആ തപസ്വിനിയോടു വീണ്ടും ഹനൂമാൻ ഇങ്ങി നെ അഭിസംഭാഷണം ചെയ്തു. "ഹേ മഹാഭാഗെ ക്ഷുൽപി പാസയാലും തളർച്ചയാലും നന്നപരവശപ്പെട്ടവരായ ഞങ്ങൾക്കു തിമിരസംവ്രതമായ ഈ മഹാഗുഹയിൽ യദ്രശ്ചയാ പ്രവേശിപ്പാ

ൻ  ഇടയായി.   ഇതിങ്കലുള്ള അത്ഭുതോപമങ്ങളായ വിവിധപ

ദാർത്ഥങ്ങളും വ്യഥയാലും സംഭ്രാന്തിയാലും നഷ്ടചേതസ്സുകളായ ഞങ്ങൾ ദർശിച്ചു. തരുണാദിത്യനിഭയോടെ പരിലസിക്കുന്ന ഈ തരുക്കളും ശുചീകരങ്ങളായ ഫലമൂലങ്ങളും ആരുടേതാണ്? കാഞ്ചനംകൊണ്ടു നിർമ്മിക്കപ്പെട്ട ഈ വീമാനങ്ങളും രജതഹർമ്മ്യങ്ങ ളും ഏതൊരു മഹാത്മാവിന്റെ തേചസ്സുകൊണ്ടാണു് സംഭൂതമാ യതു്? രത്നഖചിതവും സുവർണ്ണനിർമ്മിതവുമായ ഈ മന്ദിരത്തിൽ ആർ വസിക്കുന്നു. കനകമയങ്ങളും സുരഭിഗന്ധികളുമായ ഈ പുഷ്പിതദ്രുമങ്ങൾ ഏതൊരു പുണ്യത്മാവിന്റെ മാഹാത്മ്യംനിമി ത്തമാണ് വളരുന്നത്? ഈ വിമലാംഭസ്സിൽ ഹേമപത്മങ്ങൾ ഉത്ഭവിച്ചതെങ്ങിനെ? സുവർണ്ണമത്സ്യങ്ങളും കച്ഛപങ്ങളും ഇതിൽ ക്രീഡിച്ചുകൊണ്ടിരിക്കുന്നത് ആരുടെവ താപോബലംനിമിത്തമാ ണ്? ഹേ മഹാഭാഗേ ഭവതിയുടെ ഈ വിപുലമായ തേജ സ്സിന്നു കാരണമെന്തു? എന്നീ സംഗതികളെല്ലാം ഭവതി ഞങ്ങ ളോടു സദയം പറയണമേ" ഹനുമാന്റെ ഈ വാക്കുകൾ

കേട്ടു സർവ്വഭൂതഹിതരതയും ധർമ്മചാരിണിയുമായ ആ തപസ്വിനി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/185&oldid=155881" എന്ന താളിൽനിന്ന് ശേഖരിച്ചത്