താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

173 "പനങ്ങൾ, പർവ്വതങ്ങൾ, മഹാരണ്യങ്ങൾ, ഗംഭീരങ്ങളായ വിലങ്ങ ൾ, പുഴകൾ, സമദ്രതീരങ്ങൾ എന്നീ സ്ഥലങ്ങലിലെല്ലാം ചെന്നു ഞങ്ങൾ വൈദേഹിയെ തിരഞ്ഞു. ഇവിടുന്നാജ്ഞാപിച്ചപ്രകാ രം ദരികൾ, കുജെവജ്രങ്ങൾ എന്നുതന്നെയല്ല ദുഗ്ഗമങ്ങളായ മററ സംഖ്യാ പ്രദേശങ്ങളും ഞങ്ങൾ ചെന്നു പരിശോധിച്ചു. അത്യ ന്തം ഭയങ്കരങ്ങളായ പല ജന്തുക്കളേയും ഞങ്ങൾ അവിടവിടെ കാണുകയുണ്ടായി. അവയെ എല്ലാം ഞങ്ങൾ നിഗ്രഹിക്കയും ചെയ്തു. ദേവിയെ ഒരിടത്തും കണ്ടില്ല. മഹാബലനുംസുധീരനു മായ ഹനൂമാൻ ചെന്നിട്ടുള്ള ദക്ഷിണദേശത്തുതന്നെയായിരിക്ക ണം ദേവി വസിക്കുന്നതു്. വാതാത്മജനായ ആ വാനരോരാത്ത മൻ ദേവിയെ കണ്ടെത്തും നിശ്ചയം."

                              സർഗ്ഗം-48
    കപിസത്തമനായ ഹനൂമാൻ സുഗ്രീവാജ്ഞയനുസരിച്ചു് താ

രാഗേദന്മാരോടുക്കുടെ ദക്ഷിണദിക്കുതോറും സഞ്ചരിച്ചു വിന്ധ്യ പർവ്വതഗുഹകൾ, ഗഹനങ്ങൾ, സൈലശൃംഗങ്ങൾ, നദീദുർഗ്ഗങ്ങൾ, ശരസ്സുകൾ, വൃക്ഷഷണ്ഡങ്ങൾകൊണ്ടു നിബിഡമായ വൻകാടു കള‍, പർവ്വതങ്ഹൾ എന്നീ സർവ്വദിക്കുകളും അവർ സശ്രദ്ധം പരി ശോധിച്ചു. ഒരിടത്തും സീതയെ കണ്ടില്ല വിവിധതരം കായ്കനിക ൾ ഭക്ഷിച്ചു കൊണ്ടു സഞ്ചരിച്ചു് ആവാനരസത്തമന്മാർ ദുർഗ്ഗമ ങ്ങലായഅസംഖ്യ പർവ്വതങ്ങലും ദരികളും വേണ്ടും വണ്ണം പശോ ധിച്ചു ജനശൂന്യവും ജനശൂന്യവും കണ്ചാൽ രോമാഞ്ചമുണ്ടാകു ന്നതുമായ മററനേകം സ്ഥങ്ങളും തിരാഞ്ഞുനട്ടന്നു് ഒടിവിൽ അവ ർ തീരെ ദുഷ്യാപമായ ഒരു മഹാരണ്യത്തിൽ ചെന്നുചേർന്നു. അ

വിടെ വളർന്നുനിന്നിരുന്ന സർവ്വ വൃക്ഷങ്ങളും ഒരുപോലെ വന്ധ്യങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/178&oldid=155874" എന്ന താളിൽനിന്ന് ശേഖരിച്ചത്