താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

170 പാതാളത്തിലും, ഭുമിയിലും, ആകാശത്തിലും, കടലിലും, പർവ്വതത്തി ലും എന്റെ ഗതിക്കു ഭംഗമില്ല.”എന്ന ങ്ങിനെ അവരിൽ ഓരോരു ത്തരും വീരവാദംപറഞ്ഞുകൊണ്ടു് അതതുദിക്കിലേക്കു യാത്രചെയ്തു. വാനരസേനക്കു കുറിച്ചുകൊടുത്ത അവധി പ്രതീക്ഷിച്ചുകൊണ്ടു ശ്രീ രാഘവൻ ലക്ഷ്മണനോടുക്രുടെ പ്രസ്രവണപർവ്വതത്തിലും വസിച്ച.

                           സർഗ്ഗം-46
            വാനരന്മാരെ അതതു ദിക്കിലേക്കു യാത്രയായശേഷം

ശ്രീരഘവൻ സുഗ്രീവനോടിങ്ങിനെ ചോദച്ചു. " ഹേ! സുഗ്രീവ! അങ്ങയ്ക്കു' ഈ ഭ്രമണ്ഡലം മുഴവൻ അഠിവാൻ ഇടയായരെങ്ങി നെ?"ഇതിന്നുത്തരമായി സുഗ്രീവൻ വിനയപുരസ്സരം ഇപ്രകാരം വചിച്ചു . " ഹേ! നരഷർഭ! എല്ലാം ഞാൻ വിസ്തരിച്ചു പറയന്നു ണ്ട്. നിന്തിരുവടി കേട്ടുകൊൾക. ദുന്ദുഭിയുടെ ആദ്യപുത്രനായ മായാവി ഒരിയ്ക്കുൽ ബാലിയുമായി നേരിട്ടകഥ ഞാൻ നിന്തിരുവടി യോടു പറഞ്ഞിട്ടുണ്ടല്ലൊ. ബലശാലിയായ ബാലിയെ ഭയന്നു മഹിഷരൂപിയായ ആ ദാനവൻ പാഞ്ഞു മലയപർവ്വതത്തിലുള്ള ഒരു ഗുഹയിൽ ചെന്നൊളിച്ചു. എന്നെ ആ വിലദ്വാരത്തുതന്നെ നില്ക്കുവാൻ എല്പിച്ചു് ഹരീശ്വരനായ ബാലി അവനെ നിഗ്രഹി പ്പാനായി ആ ഗുഹക്കകത്തു പ്രവേശിച്ചു. ഈ പ്രകാരം ഒരു സംവ ത്സരക്കാലം ഞാൻ അവിടെത്തന്നെ നിന്നുകൊണ്ടിരുന്നു. ബാലി തിരിച്ചു പോന്നില്ല. വീ​ണ്ടും കുറേനാൾ ചെന്നപ്പോൾ ഒരു ദിവസം ആ ബിലം മുഴുവൻ രക്തത്താൽ നിറഞ്ഞുകണ്ടു. ബിലം നിറഞ്ഞു ശോണിതം പുറത്തേക്കും പ്രവഹിച്ചു. ഇതു കണ്ടു ഭ്രാതൃശോകത്താ ൽ എന്റെ ഹൃദയം പ്രറ്യഥിതമായി. ജ്യേഷ്ഠൻ അഭിഹതനാ യെന്നുതന്നെ ഞാൻ തീർച്ചയാക്കി.ഇനി ഏതുകൊണ്ടും മഹിഷം പുറത്തുവരാതെ ആ ഗുഹക്കകത്തുതന്നെ കിടന്നു ചാകട്ടെ എന്നു നിവാരിച്ചു ഞാൻ പർവ്വതതുല്യമയൊരു ശിലകൊണ്ടു ഗുഹാമുഖം

അടച്ചു ദ്രേമാക്കി. ജീവിതത്തിൽ തീരെ നിരായോടുക്കുടെ ഞാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/175&oldid=155871" എന്ന താളിൽനിന്ന് ശേഖരിച്ചത്