താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

166


ലപോലേ  ഉജ്വലിക്കുന്ന ഹേമകൂടങ്ങളും അസംഖ്യം നിങ്ങൾക്ക
വിടെ കാണാം. സദാകാലത്തും പൂത്തു കായ്ക്കുന്ന അനേകം
വൃക്ഷങ്ങൾ  ഈ പ്രദേശത്തെ ദിവ്യഗന്ധരസങ്ങളിൽ മനോഹര
മാക്കിത്തീർക്കുന്നു. പതംഗങ്ങൾ കൂട്ടംകൂട്ടമായി അവിടെ വൃക്ഷങ്ങ
ളിൽ  പാർക്കുന്നുണ്ടു്. കാമ്യപദാർങ്ങൾ പൊഴിക്കുന്ന പലതരം
വൃക്ഷങ്ങളും അവിടെ യഥേഷ്ടമുണ്ടു്. അവയിൽ  ചിലവ വിശിഷ്ട
വസ്ത്രങ്ങൾ നല്കുന്നു. ചിലവ മുത്തും രത്നവും പതിച്ച് സ്ത്രീപുരുഷ
ന്മാർക്കനുരൂപമായ ദിവ്യഭുഷണങ്ങൾ തൂകുന്നു. മറ്റുചിലതിൽനി
ന്നു സുഖസേവ്യങ്ങളായ വിവിധതരം ദിവ്യവസ്ത്രങ്ങൾ  എല്ലാ ഋതു
ക്കളിലും കിട്ടുന്നു. വിചിത്രതരമായ സുവർണ്ണമെത്തകൾ, ആസ്തര
ണങ്ങൾ എന്നിവ നൽകുന്ന വൃക്ഷങ്ങളും അനവധിയുണ്ടു്. ചില
തിൽനിന്നു അമൃതതുല്യം രുചിയുള്ള പേയഭക്ഷ്യങ്ങൾ കിട്ടുന്നു. ചാ
രുമാല്യങ്ങൾ നല്കുന്ന വൃക്ഷങ്ങളും ദുർല്ലഭമല്ല. യൌവ്വനശ്രീ, സൌ
ന്ദർയ്യം, വരുഗുണങ്ങൾ എന്നിവകൊണ്ടു പരിശോഭിക്കുന്ന സ്ത്രീകളോ
ടൊന്നിച്ചു രതിതല്പരന്മാരായ സിദ്ധന്മാരും ഗന്ധർവ്വന്മാരും കിന്നര
വിദ്യാധരന്മാരും മറ്റസംഖ്യം പുണ്യാത്മാക്കളും സദാ ഇവിടെ സ
ല്ലപിക്കുന്നു. സംഗീതമധുരസ്വനം, വാദ്യഘോഷം, ഉത്സാഹസൂ
ചകമായ ഹസിതങ്ങൾ എന്നുതുടങ്ങി സർഭുതമനോഹരങ്ങളായ
മഞ്ജുളശബ്ദങ്ങൾ എപ്പോഴും ഇവിടെ കേൾക്കാം. സന്തോഷമി
ല്ലാത്തവരോ സന്തോഷിക്കാത്തവരൊ ആയി ഇവിടെ ആരുമില്ല.
രമ്യശ്രീ ഇവിടെ ദിനംപ്രതി വർദ്ധിച്ചുകൊണ്ടെയിതിക്കുന്നു. ഈ
പ്രദേശം കടന്നാൽ ഉത്തരസമുദ്രമായി. ആ ആഴിമദ്ധ്യത്തിലാണു്
ഹേമമയമായ സോമഗിരി.   ഇന്ദ്രലോകഗതന്മാരും ബ്രഹ്മലോക
ഗതന്മാരും ദേവന്മാരും ദിവസേന ആ ഗിരിവർയ്യനെച്ചെന്നു ദർശി
ക്കുന്നു. സൂർയ്യൻ  മാഞ്ഞുപോയാൽകൂടിയും സൂർയ്യരശ്മിയാലെന്ന
പോലെ ആ ഗിരിവർയ്യന്റെ കാന്തിനിമത്തം ആ പ്രദേശമെല്ലാം
സുരമ്യം വിളങ്ങുന്നു. ഭഗവാനും ജഗദാത്മാവും ഏകാദശാത്മക
നുമായ ശംഭു, ബ്രഹ്മാവിനാലും മറ്റു മഹർഷിമാരാലും ചുഴപ്പെട്ടു

കൊണ്ടു് ആ പർവ്വതത്തിങ്കലാണു് വസിക്കുന്നത്. അതിനപ്പുറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/172&oldid=155868" എന്ന താളിൽനിന്ന് ശേഖരിച്ചത്