താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

165


ങ്ങൾ പരിശുദ്ധാത്മാക്കളായ സിദ്ധന്മാർ, വൈഖാനസന്മാർ, മഹ
ർഷിമാർ, ബാലഖില്യർ, തപസ്വികൾ എന്നിവരെയെല്ലാം വന്ദിക്കു
വളരെ വിനയത്തോടെ സീതാദേവിയുടെ വൃത്താന്തം അവരോടു
ചോദിക്കുക. അവിടെ ഹേമപുഷ്കരങ്ങൾകൊണ്ടു്. നിറഞ്ഞു് വൈ
ഖാനസം എന്നു പേരായ ഒരു പുഷ്കരണിയുണ്ടു്. തരുണാദിത്യ
സങ്കാശത്തോടുകൂടിയ അസംഖ്യം അരയന്നങ്ങൾ അതിൽ നീന്തി
ക്കളിക്കുന്നു. കുബേരവാഹനമായ സാർവ്വഭൌമനെന്ന വരഗജം
ആ പ്രദേശത്തു കരിണികളോടൊന്നിച്ചു  സദാ ക്രീഡിക്കുന്നു. ചേ
തോഹരമായ ആ സരസ്സിനപ്പുറം ഗ്രഹതാരങ്ങളും പയോധര
ങ്ങളുമില്ലാതെ അനാദിയായിക്കിടക്കുന്ന ശൂന്യാകാശമാണു്. എ
ങ്കിലും സൂർയ്യാംശുക്കൾകൊണ്ടെന്നപോലെ ഈ പ്രദേശം പരി
ശോഭിക്കുന്നു. ദേവതുല്യരും  സ്വതവെതന്നെ പ്രകാശമുള്ളവരുമാ
യ സിദ്ധന്മാരുടെ മഹൽതേജസ്സാണ് ഇതിന്നു കാരണം. ഈ സ്ഥ
ലവും കടന്നു സഞ്ചരിപ്പിൻ . എന്നാൽ ശൈലോഭമെന്ന നദി കാ
ണാം അതിന്റെ ഇരുകരയ്ക്കും കീചകമെന്നു പേരായ മുളകൾ
കിടക്കുന്നുണ്ടു്.  ആ മുളകളാണ് സിദ്ധന്മാരെ തോണിയെന്നപോ
ലെ പുഴ കടത്തി അക്കരയ്ക്കും ഇക്കരയ്ക്കും കൊണ്ടുചെല്ലുന്നതു്.
ഈ പുഴക്കപ്പുറം പുണ്യാത്മാക്കൾ  വസിക്കുന്ന ഉത്തരകുരുരാജ്യമാ
ണു്. പരിശുദ്ധജലം വഴിഞ്ഞൊഴുകുന്ന അസംഖ്യം നദികൾ  ഇവി
ടെ ഉണ്ടു്  നീലവൈഡൂർയ്യപത്രങ്ങളോടുകൂടിയ കാഞ്ചനപത്മങ്ങൾ
ഇതിൽ സർവ്വത്ര പരിലസിക്കുന്നു. ഹിരണ്മയവും ബാലാർക്കനെപ്പോ
ലെ  പ്രശോഭിക്കുന്നവയുമായ രകേതാല്പലങ്ങളും അവിടെ അസംഖ്യം
വികസിച്ചുനില്ക്കുന്നു. നീലക്കല്ലുപോലെ വിളങ്ങുന്ന  പത്രങ്ങൾകൊ
ണ്ടും കാഞ്ചനംപോലെ മിന്നുന്ന കേസരങ്ങൾകൊണ്ടും മനോജ്ഞ
ങ്ങളായ ഇന്ദീവരങ്ങൾ  ഇവിടെ അനവധിയുണ്ട്. മുത്തുകളും വില
യേറിയ രത്നങ്ങളും സ്വർണ്ണത്തരികളും കൂടികലർന്ന മണൽതിട്ടുകൾ
ഈ നദികളിൽ  അവിടവിടെ എത്രയെങ്കിലും കാണാം. സർവവ്വിധ
രത്നങ്ങളും അവിടെ കുന്നുപോലെ കൂടിക്കിടക്കുന്നു. അതിമനോഹര

ങ്ങളായ ഈ കാഴ്ചകൾ നിങ്ങളെ ആശ്ചർയ്യഭരിതരാക്കും. അഗ്നിജ്വാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/171&oldid=155867" എന്ന താളിൽനിന്ന് ശേഖരിച്ചത്