താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

164


മരങ്ങളാകട്ടെ  പുഴകളാകട്ടെ ഇല്ല. യാതൊരു ഭുതവും ഇവിടെ ജീ
വിക്കുന്നതുമില്ല. ഈ സ്ഥലം കാണുമ്പോൾതന്നെ ആർക്കും രോമാ
ഞ്ചമുണ്ടാകും. ഈ പ്രദേശവും പിന്നിട്ടു  യാത്രചെയ്യുവിൻ.അ
പ്പോൾ നിങ്ങൾ പാണ്ഡുരമേഘംപോലെ പരിശോഭിക്കുന്ന കൈ
ലാസപർവ്വതത്തിലെത്തും. ആ മഹാശൈലത്തിന്റെ ദർശനംകൊ
ണ്ടുതന്നെ നിങ്ങളുടെ ഹൃദയം കുളുർക്കും. കുബേരന്റെ അത്യന്തം
രമ്യമായ മന്ദിരം ആ പർവ്വതത്തിങ്കലാണു്.  വിപുലവും സ്വർണ്ണമ
യവുമായ ആ പത്തനം ദേവശില്പിയാൽ  നിർമ്മിക്കപ്പെട്ടതാണു്.
അവിടെ അതിവിചിത്രമായൊരു സരസ്സുണ്ട്. അസംഖ്യം കമല
ങ്ങളും ഉല്പലങ്ങളും അതിൽ  വികസിച്ചുനില്ക്കുന്നു. ഹംസങ്ങളും കു
ളക്കോഴികളും അതിൽ സദാ ക്രീഡിക്കുന്നു. അപ്സരസ്ത്രീകൾ  രമി
പ്പാനായി അവിടെ വന്നുകൂടുന്നു. സർവമാന്യനായ വൈശ്രവണൻ
ഗൃഹ്യകന്മാരോടുകൂടി ആ വിശിഷ്ടമായ പൊയ്കയിലാണു് ചെന്നുല്ല
ക്കാറുള്ളതു്. ചന്ദ്രാഭയോടുകൂടിയ കൈലാസശൈലത്തിന്റെ
ശിഖരങ്ങൾ, ഗുഹകൾ തുടങ്ങിയ എല്ലാ ഭാഗവും നിങ്ങൾ ഒന്നൊ
ന്നായി ചെന്നു തിരയുക . വീണ്ടും നടന്നാൽ  അനതിക്രമ്യമായ
ക്രൌഞ്ചാലയം കാണാം. അതിങ്കലുള്ള മഹാദരികളിൽ  സൂർയ്യസന്നി
ഭന്മാരും ദേവൻമാരാൽപോലും അർച്ചിക്കപ്പെടുന്നവരുമായ മഹർഷി
മാർ തപസ്സുചെയ്യുന്നു. ഈ ഗുഹകളും സാനുക്കൾ, ശിഖരങ്ങൾ
പാറപ്പിളർപ്പുകൾ, താഴ്വരകൾ തുടങ്ങിയ മറ്റു പർവ്വതഭാഗങ്ങളും നി  
ങ്ങൾ സശ്രദ്ധം പരിശോധിക്കുവിൻ. പിന്നീടു കാമശൈലം ,ഖഗാ
ലയം, മാനസം, അവൃക്ഷം എന്നിവയും പരിശോധിക്കു. വളരെ
ശ്രദ്ധയോടുകൂടിയെ നിങ്ങൾ ഈ സ്ഥലത്തു സഞ്ചരിക്കാവൂ. യാ
തൊരു ജീവിയും ഈ മാർഗ്ഗത്തൂടെ സഞ്ചരിക്കാറില്ല. ദേവദാനവന്മാ
രോ രാക്ഷസന്മാരോ ഇവിടെ ചെല്ലുന്നില്ല. ക്രൌഞ്ചപർവ്വതത്തിന്റെ
അപ്പുറത്താണു് മൈനാകപർവ്വതം. മയനെന്ന ദാനവൻ തന്റെ
ഭവനം നിർമ്മിച്ചിട്ടുള്ളതു് ഈ പർവ്വതത്തിങ്കലാണ്. ഇതിന്റെ സാ
നുപ്രസ്ഥങ്ങളിലും കന്മരങ്ങിലും അശ്വമൂഖസ്ത്രീകൾ വസിക്കുന്നു.

ഈ പ്രദേശത്തിനപ്പുറം സിദ്ധാശ്രമമാണു്. അവിടെച്ചെന്നു നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/170&oldid=155866" എന്ന താളിൽനിന്ന് ശേഖരിച്ചത്