താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

158 ഞാൻ എന്റെ ഉറ്റമിത്രമായി കരുതുന്നതാണു്. ഹേ! കപിവര രെ! ബലശാലികളും മഹാപരാക്രമികളുമായ നിങ്ങൾ എല്ലാവരും സൽകുലത്തിൽ ജനിച്ചവരാണു്. രാഘവപത്നിയെ കണ്ടുകിട്ടു വാൻ തക്കവണ്ണം നിങ്ങൾ ഒത്തൊരുമിച്ചു നിങ്ങളുടെ പൌരുഷം പ്രദർശിപ്പിക്ക.

സർഗ്ഗം-42

മഹാത്മാവായ സുഗ്രീവൻ ഇങ്ങിനെ ഏതാനും കപിവരരെ

ദക്ഷിണദിക്കിലേക്കു കല്പിച്ചയച്ചശേഷം തന്റെ ശ്വശുരനായ സു ഷേണനെന്ന യൂഥപാലനോടിങ്ങിനെ വചിച്ചു. പൂജ്യരും മഹാബ ലരും ഗരുഡതുല്യവേഗികളും ബുദ്ധിവിക്രമസമ്പന്നരും ശൂരരുമായ മരീചിപുത്രരോടും മറ്റു മഹേന്ദ്രദ്യുതികളായ രണ്ടു ലക്ഷം പടജ്ജ നങ്ങളോടുംകൂടി ഹേ! സുഷേണ! അങ്ങുന്നു ചെന്നു പശ്ചിമദിക്കു

മുഴുവൻ ദേവിയെ തിരയുക. സുരാഷ്ട്രം, ബാഹ്ലീകം, സൌരം, ഭീമം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/164&oldid=155860" എന്ന താളിൽനിന്ന് ശേഖരിച്ചത്