താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

156

റത്തു് മനുഷ്യർക്കു തീരെ അഗമ്യവും നൂറു യോജന നീളമുള്ളതുമായ ഒരു ദ്വീപുണ്ട്. അതിലും നിങ്ങൾ ചെന്നു വൈദേഹിയെ തിരയു വിൻ! ദൂരാത്മവും വദ്ധ്യനും രാക്ഷസാധിപനും എന്നാൽ സഹ സ്രാക്ഷനെപ്പോലെ മഹാദ്യുതിയുമായ രാവണൻ ആ പ്രദേശത്തെ ങ്ങാനുമുണ്ടായിരിക്കാം. ദക്ഷിണസമുദ്രത്തിന്റെ മദ്ധ്യത്തിൽ ഛാ യാശനശീലയായ അംഗാരകയെന്ന രാക്ഷസി വസിക്കുന്നു. ഇവ യെല്ലാം നല്ലവണ്ണം ഗ്രഹച്ചു വളരെ സൂക്ഷിച്ചുവേണം നിങ്ങൾ ആ വഴിക്കു സഞ്ചരിക്കുവാൻ. വീണ്ടും മുന്നോട്ടു ചെന്നാൽ നൂറു കാതം വിസ്താരമുള്ള ആ ആഴിമദ്ധ്യത്തിൽ സിദ്ധചാരണന്മാരാൽ സേവിക്ക പ്പെടുന്ന പുഷ്പകമെന്ന ശ്രീമത്തായ മഹാചലം കാണാം. ചന്ദ്രസൂ ർയ്യാംശുസങ്കശത്തോടുകൂടി സാഗരവാരിയാൽ ചുറ്റപ്പെട്ടുകിടക്കു ന്ന ആ മഹാപർവ്വതത്തിന്റെ ശൃംഗങ്ങൾ ഉയർന്നു് ആകാശത്തിൽ ചെന്നു മുട്ടുന്നു.കാഞ്ചനശോഭയോടുകൂടിയ അവയിൽ ഒരു ശൃഗം ദിനകരനാൽ സേവിക്കപ്പെടുന്നതാണ്. വെള്ളിപോലെ ശ്വേതവ ർണ്ണമായി വിളങ്ങുന്ന മറ്റൊന്നു് നിശാകരനാലും.സേവിക്കപ്പെടുന്നു. കൃതഘ്നന്മാ, നാസ്തികന്മാർ, നൃശംസന്മാർ എന്നിവർക്കാർക്കും ആ ദിവ്യശൃംഗങ്ങൾ ദൃശ്യമല്ല. ആ ശൈലരാജനെ ഹൃദയപൂർവ്വം നമ സ്കരിപ്പിൻ. പിന്നീടുനിങ്ങൾ വൈദേഹിയെ ആ പ്രദേശത്തെ ങ്ങും തിരയുവിൻ. എത്രയും ദർഗ്ഗമായ സൂർയ്യവാനെന്ന പർവ്വത ത്തിലേക്കു അവിടെനിന്നു് അധികം ദൂരമില്ല. അനതിക്രമ്യമായ ആ പർവ്വതത്തിൽകൂടെ പതിനാലുയോജന ദൂരം ചെന്നാൽ വൈദ്യു തപർവ്വതം കാണാം. സർവ്വ കാമഫലങ്ഹലോടുകൂടെ തരുക്കൾ

ഏതുകാലത്തും അവിടെ മനോഹരമായി പരിലസിക്കുന്നു. ആ പർവ്വ

തത്തിങ്കലുള്ള ഫലമൂലങ്ങൾ ഭുജിച്ചും മധു കുടിച്ചും നിങ്ങൾ യഥേ ച്ഛം വിശ്രമിക്കുവിൻ. വീണ്ടും യാത്രചെയ്യുക. എന്നാൽ നേത്ര മനോഹരമായ കുഞ്ജരപർവ്വതത്തിൽ ചെന്നുചേരും. വിശ്വകർമ്മ നിർമ്മിതമായ അഗസ്ത്യമന്ദിരം ഇവിടെയാണു്. കാഞ്ചനമയവും നാനാരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ ആ പത്തനത്തിന്നു

പത്തു കാതം പൊക്കവും ഒരു കാതം വിസ്താരവുമുണ്ടു്. സർപ്പപു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/162&oldid=155858" എന്ന താളിൽനിന്ന് ശേഖരിച്ചത്