താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

147

ഘാതിയും അനല്പധീരനുമായ ധൂമ്രൻ തന്റെ കീഴിലുള്ള ഘോര സൈന്യങ്ങളോടും മഹാവീർയ്യൻ,യൂഥപൻ,പനസൻ,അഞ്ജന ശൈലംപോലെ മഹാഭയങ്കരനായ നീലൻ,മാമലപോലെ ഭീമാ കാരനായ ഗവയ, ബലശാലികളായ ദരീമുഖ,യൂഥപാലൻ,മ ഹാബലരായ അശ്വിപുത്രന്മാർ,മഹാവീര്യവാനും,ശത്രുമാഥിയുമാ യ ഗജൻ,ഋക്ഷാഥിരനും മഹാത്മാവുമായ ജാംബവാൻ,മഹാ കായനും അതുലവിക്രമിയുമായ രുമണ്വാൻ എന്നിവർ അവരുടെ വമ്പിച്ച ബലങ്ങളോടുംകൂടെ സുഗ്രീവാന്തികം കുതിച്ചെത്തി.നൂറാ യിരം കോടി വാനരപ്പടക്കു നാഥനായ ഗന്ധമാദനനെന്ന വാനര യൂഥപൻ തന്റെ വമ്പിച്ച സേനയേയും അനേകസഹസ്രം യുദ്ധ വീരന്മാരെ വിക്രമാംബുരാശിയും യുവരാജാവുമായ അംഗദനും പ്രമത്തശക്തി പ്രകാശിപ്പിച്ചുകൊണ്ടു പ്ലവഗേശ്വരസന്നിധിയെ പ്രാപിപ്പിച്ചു താരാഭനും ഘോരപരാക്രമിയുമായി താരൻ തന്റെ സൈന്യത്തെയും ഇന്ദ്രജാനു, ബാലമാർത്താണ്ഡദ്യുതിയും മഹാവീരനു മായ രംഭൻ എന്നിവർ തങ്ങളുടെ വ്യൂഹത്തേയും കൊണ്ടുചെന്നു സുഗ്രീവശാസനത്തെ ആദരിച്ചു . ഉഗ്രകർമ്മാവും ശൂരഘാതിയുമാ യ ദുർമ്മുഖൻ രണ്ടു കോടി സൈന്യത്തോടും പ്രചണ്ഡസൂർയ്യദ്യതിയാ യ ഹനൂമാൻ കൈലാസക്രുടംപോലെ ഘോരരൂപികളായ ആയി രം കോടി വാനരന്മാരോടുംകൂടിച്ചെന്നു സുഗ്രീവനെ കൈവണ ങ്ങി . ഇപ്രകാരംതന്നെ ശൌർയ്യവാരിധിയായ നളൻ,ശ്രീമാനും സുഗ്രീവന്നു സമ്മതനുമായ ദധിമുഖൻ,ശരഭൻ,കുമുദൻ,വഹ്നി നാളൻ,രംഹൻ, എന്നിവരും മറ്റസമഖ്യം കാമരൂപികളായ സേ നാപതികളും അവരവരുടെ സേനയോടുകൂടെ വന്നുചേർന്നു. കാടു കൾ,മേടുകൾ,വനങ്ങൾ,ചോലകൾ എന്നീ പ്രദേശങ്ങളെല്ലാം വാനരപ്പടയാൽ തിരെ അദൃശ്യങ്ങളായി. ഇങ്ങിനെ അസംഖ്യം കോടി വാനരന്മാർ സുഗ്രീവാജ്ഞയെ ഭയന്ന് ആടിയും പാടിയും ഓടിക്കിതച്ചും ആർത്തു തിമർത്തും സുർയ്യനെ ഘനപടലങ്ങളെന്ന പോലെ സുഗ്രീവനെ പ്രപിച്ചു . മഹാഭുജന്മാരായ ഈ അസം

ഖ്യംകോടി വാനരന്മാരും ഒന്നുപോലെ കപീശ്വരന്റെ കല്പന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/153&oldid=155849" എന്ന താളിൽനിന്ന് ശേഖരിച്ചത്