താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142

ത്തപ്പെട്ടിട്ടുണ്ടു്. ആ മഹായജ്ഞത്തിൽ ഒഴുകിവന്നിരുന്ന ഹുതാ ന്നത്തിൽ മുളച്ചു വളർന്നിട്ടുള്ളവയാണ് അവർ കണ്ട ആ മഹാദ്രുമ ങ്ങൾ. അവയുടെ ഫലങ്ങൾ എത്രയും രുചിയുള്ളവയായിരുന്നു. അവയുടെ മനോഹരതയും മാഹാത്മ്യവും ഇത്രയെന്നു പറഞ്ഞു കൂടാ. ദിവ്യൌഷധരസം കലർന്നതും അമൃതകല്പങ്ങളുമായ ആ ഫ ലങ്ങളിൽ ഒന്നു ഒരുവൻ ഭക്ഷിക്കുന്നുവെങ്കിൽ പിന്നെ ഒരു മാസ ത്തേക്ക് അവന്നു ഭക്ഷണമേ വേണ്ട. വാനരദൂതന്മാർ തങ്ങൾക്കു മതിയാവോളം അറുത്തു ഭക്ഷിച്ചു. രാജാവായ സുഗ്രീ

വന്നു കാഴ്ചവെപ്പാനായി അവർ ആ ദിവ്യവേദിയിൽ വളർന്നുനിന്നി

രുന്ന കുറെ ഫലങ്ങളും ദിവ്യസൌരഭ്യമുള്ള രമ്യകുസുമങ്ങളും ശേഖ രിച്ചു. വീണ്ടും സഞ്ചരിച്ചുസഞ്ചരിച്ചു് സർവ്വ വാനരന്മാരേയും പു റപ്പെടുവിച്ചശേഷം അവർ സുഗ്രീവസിധിയിൽ കുതിച്ചെത്തി. ശീഘ്രഗാമികളായ ആ വാനരന്മാർ മുഹൂർത്തകാലത്തിന്നുള്ളിൽ കി ഷ്കിന്ധയെ പ്രാപിച്ചു. തങ്ങൾ കൊണ്ടുചെന്നിരുന്ന കാഴ്ചദ്രവ്യ ങ്ങളെല്ലാം വാനരേശ്വരന്റെ മുമ്പിൽ വെച്ചു് അവർ ഇപ്രകാരം ഉണർത്തിച്ചു. ഹേ! രാജൻ! സർവ്വ ശൈലങ്ങളിലും സമുദ്രതീരങ്ങ ളിലും വനങ്ങളിലും ഞങ്ങൾ അതിജവം സഞ്ചരിച്ചു്. നിന്തിരുവ ടിയുടെ ആജ്ഞയെ എല്ലാ വാനരന്മാർക്കും അറിവുകൊടുക്കുയും ചെയ്തു. അതനുസരിച്ചു അവരെല്ലാം പുറപ്പട്ടുകഴിഞ്ഞിരിക്കുന്നു

ദൂതന്മാരുടെ ഈ വാക്കുകൾ കേട്ടു പ്രഹൃഷ്ഠചിത്തനായ പ്ലവഗാധി

പൻ അവരുടെ ദിവ്യമായ ആ കാഴ്ചകൾ ഏറ്റവും നന്ദിയോടെ സ്വീകരിച്ചു.

സർഗ്ഗം-38

  വാനരന്മാർ കൊണ്ടുചെന്നിരുന്ന ഉപായനങ്ങളെല്ലാം സസ

ന്തോഷം സ്വീകരിച്ചശേഷം സുഗ്രീവൻ ഇഷ്ടവചനങ്ങൾകൊണ്ടു് അവരെ സന്തോഷിപ്പിച്ചു. ബലാശാലിയും അരിന്ദമനുമായ ശ്രീ

രാഘവന്റെ ഹിതത്തിന്നുവേണ്ടി വാനരന്മാർ പ്രവർത്തിച്ച് ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/148&oldid=155844" എന്ന താളിൽനിന്ന് ശേഖരിച്ചത്