താൾ:Bhasha Gadya Ramayanam Kishkindha kandam 1933.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർഗ്ഗം- 37 മഹാത്മാവായ ലക്ഷ്മണന്റെ ഈ വാക്കുകൾ കേട്ടു സുഗ്രീ വൻ തന്റെ അരികിൽ നിന്നിരുന്ന മന്ത്രപ്രവരനായ മാരുതിയോ ടിങ്ങിനെ പറഞ്ഞു. "മഹേന്ദ്രം,വിന്ധ്യം ഹിമവാൻ കൈലാ സം,പാണ്ഡുരശിഖരങ്ങളോടെ വിളങ്ങുന്ന മന്ദരം എന്നീ പഞ്ച മഹാശൈലങ്ങ, തരുണാദിത്യശോഭയോടെ പടിഞ്ഞാറു ഭാഗത്തു സമുദ്രക്കരയിൽ സ്ഥിതിചെയ്യുന്ന ഉതേതുംഗശൃംഗഹ്ങളോടുകൂടിയ മറ്റു ധരണീധരങ്ങൾ സന്ധ്യാഭ്രംപോലെ പൂർവ്വദിക്കിൽ പരില സിക്കുന്ന ആദിത്യഭവനമായ ഉദയഗിരി, കരിങ്കാറ്റുപോലെ ഗംഭീ രതരം സ്ഥിതിചെയ്യുന്ന അഞ്ജനക്കുന്ന്, ബാലസൂര്യന്നുതുല്യം ജ്വ ലിക്കുന്ന മഹാരുണപർവ്വതം,ഭീമതമമായ പത്മതാലവനങ്ങൾ എന്നീ പ്രദേശങ്ങളിലെല്ലാം ഹേ! പ്ലവംഗമ! കുഞ്ജരതുല്യം ബല ശാലികളായ അസംഖ്യം വാനരന്മാർ വസിച്ചുപോരുന്നു. കനക വർണ്ണമുള്ള അസംഖ്യം പേർ ശിലാഗുഹകളിൽ പാർക്കുന്നുണ്ട്. മഹാമേരുവിന്നു സമീപമുള്ള ധൂമ്രപർവ്വതത്തിൻമേൽ ഭീമവേഗിക ളായ അനേകായിരം പ്ലവഗവീരന്മാർ അധിവസിക്കുന്നു. അവർ സദാ മൈരേയമധു ഭക്ഷിച്ചുകൊണ്ടാണ് മരുവുന്നത് പൂമണം കലർന്ന വൻകാടുകളിലും താപസവര്യരാൽ ആരാധിക്കപ്പെടുന്ന രമ്യകാനനങ്ങളിലും വാനരന്മാർ സംഘംസംഘമായി പാർക്തുന്നു ണ്ട്. സാമദാനാദിനയതന്ത്രങ്ങൾ വേണ്ടുംവണ്ണം നടത്തി നീ അവരെയെല്ലാം ഇവിടെ വേഗം ആനയിക്കുക. മഹാവേഗിക ളായ ചില ദൂതരെ നാം മുമ്പുതന്നെ നിയോഗിച്ചിട്ടുണ്ടല്ലൊ. ചി ലർകൂടി വേഗം പോകട്ടെ. അതിശീഘ്രം സർവ്വവാനരന്മാരും ഇ വിടെ വന്നുചേരണം. നീ ചെന്നു വേഗം തക്ക കല്പന കൊടു ക്കുക. കാമപ്രസക്തന്മാർ ദീർഘസൂത്രവിടക്ഷണന്മാർ തുടങ്ങിയ എല്ലാ വാനരന്മാരെയും അതിരൂർണ്ണം ഇവിടെ ആനയിക്കണം.

നമ്മുടെ ഈ ശാസനം സർവ്വ വാനരന്മാർക്കും അറിവുകൊടുക്കുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/146&oldid=155842" എന്ന താളിൽനിന്ന് ശേഖരിച്ചത്