താൾ:BhashaSasthram.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂറ്, ചിലപ്പതികാരം മുതലായ ചില ഉൽകൃഷ്ടകൃതികൾ ലക്ഷ്യങ്ങളാണു്.എന്നാൽ കൊല്ലവർഷാരംഭമായപ്പോഴേക്കു കഥയെല്ലാം മാറി.

മൂവരശവംശങ്ങളും പെരുമാക്കന്മാരുടെ ഭരണവും അസ്തമിച്ചു. അതോടുകൂടി കേരളീയദ്രാവിഡന്മോർക്ക് പാണ്ഡ്യരുമായുണ്ടായിരുന്ന സംസർഗ്ഗവും ഉപര്യുപരി കുറഞ്ഞുവന്നു. രാജ്യസംരക്ഷകന്മാരായ നായന്മാരുമായുണ്ടായ മൈത്രികൊണ്ടും അപാരമായി ആർജ്ജിച്ച ഭൂസ്വത്തുമൂലവും രാജ്യഭരണകാർയ്യങ്ങളിൽ സിദ്ധിച്ച അധികാരാവകാശങ്ങളാലും അനന്യസുലഭമായ ആഭിജാത്യംനിമിത്തവും സർവ്വോപരി പ്രബലന്മാരായിത്തീർന്ന നമ്പൂതിരിമാർ കാലക്രമേണ ചേരം, ചോളം, പാണ്ഡ്യം എന്നീ ദിക്കുകളിൽ വ്യാപിച്ച സ്വകുലജാതന്മാരായ ബ്രാഹ്മണരുടെ വർണ്ണാശ്രമാനുഷ്ഠാനങ്ങൾ കണ്ടും സ്വധർമ്മലോപത്തെക്കുറിച്ചു മനു പ്രസ്താവിച്ചിട്ടുള്ള ആക്ഷേപങ്ങൾ അനുസ്മരിച്ചും ദ്രാവിഡാചാരങ്ങൾ പൂർവ്വൽപരിപാലിക്കുന്നതിൽ വിമുഖരായിത്തുടങ്ങി. പറച്ചിപെറ്റു പന്തിരുകൂലമുണ്ടായെന്നുള്ള അവമാനകരമായ കഥയും മറ്റും അവരുടെ ഹൃദയങ്ങൾക്കു ക്ഷോഭകാരണങ്ങളുമായി. ഈ ഘട്ടത്തിലാണു് ഉത്തരേന്ത്യ മുഴുവൻ സഞ്ചരിച്ചു് ആർയ്യചാരവൈചിത്ര്യങ്ങളെല്ലാം കണ്ടറിഞ്ഞ താത്വികാഗ്രേസരനായ ശങ്കരാചാർയ്യസ്വാമികൾ സജാതീയന്മാരുടെ മനോഭാവം ധരിച്ചു് കേരളത്തിൽ സമുദായപരിഷ്കരത്തിനുള്ള യത്നം തുടങ്ങിയതു്. ഏതൽഫലമായി ആർയ്യദ്രാവിഡസമൂഹങ്ങൾക്കു കേരളത്തിൽ പൂർവ്വതഃ സിദ്ധമായിരുന്ന സാമ്യൈക്യങ്ങൾ ഒന്നോടെ ശൂന്യമായിത്തീർന്നു. തളി, കുളി, തീണ്ടൽ, നിരോധം മുതലായ മിഥ്യാചാരസ്ഥാപനങ്ങൾമൂലം നായന്മാരും അവരെ അപേക്ഷിച്ചു് തീയന്മാരും തദപേക്ഷയാ അന്യദ്രാവി‍‍‍‍ഡവർഗ്ഗങ്ങളും അശുദ്ധജാതികളും വിച്ഛന്നസമുദായങ്ങളുമായി പരിണമിച്ചു. ശ്രാദ്ധം, പിണ്ഡം, തർപ്പണം ആദിയായ അനുഷ്ഠാനങ്ങളിൽ കല്പിച്ച ഭേദഗതികൾകൊണ്ടു് അവരുടെ ഇടയിൽത്തന്നെയും ഐക്യം നശിക്കുമാറു സമുദായാവകാശങ്ങൾക്കു വൈവിധ്യം നേരിട്ടു. സാമാന്യങ്ങളായ തൊഴിലുകൾ, ചില പ്രത്യേകാചാരങ്ങൾ, അസവർണ്ണ്യന്മാരുമായുള്ള സമ്പർക്കത്തിനു് ഇടവരുത്തുന്ന

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/97&oldid=213838" എന്ന താളിൽനിന്ന് ശേഖരിച്ചത്