താൾ:BhashaSasthram.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെന്നും പുനശ്ച രണ്ടായിച്ചമഞ്ഞു. ഇതിനു കാരണം വടക്കു ഭാഗത്തു ആർയ്യന്മാർ അധികം വ്യാപിച്ചതും തെക്കൻ പ്രദേശങ്ങളിൽ അതുണ്ടാകാതിരുന്നതുമാണ്. ഏതന്മൂലം ആർയ്യസമ്പർക്കത്താൽ സംസ്കൃതഭാഷയുമായി കലർന്ന് വൈരൂപ്യം പ്രാപിച്ച വടക്കരുടെ ഭാഷയാണ് തെക്കർ ആദ്യകാലത്ത് വടയൊഴിയെന്നു പറഞ്ഞുവന്നത്. ചില പഴയ തെലുങ്കു കൃതികളിൽ ഇതിനു ലക്ഷ്യമുണ്ട്. കാലക്രമേണ ഡക്കാനിലെ ഉത്തര പരിധികളിൽ തന്നെ ആർയ്യ സമ്പർക്കത്തിനു വന്നുകൂടിയ ന്യുനാധിക്യഭേദം മൂലം വടമൊഴി രണ്ടായി പിരിഞ്ഞു തെലുങ്കെന്നും കന്നടമെന്നും രണ്ടു പ്രത്യേക ശാഖകളായി. ഇപ്രകാരം വടക്കൻ ദിഭാഷയ്ക്ക് വിശേഷവിഭാഗങ്ങളും പേരുകളം ഉണ്ടായതോടെ വടമൊഴിയുടെ അർത്ഥം ഭേദപ്പെട്ട് അത് ഏറ്റവും വടക്കുള്ള ഭാഷയായ സംസ്കൃതത്തിന്റെ സംജ്ഞയായിത്തീർന്നു. ആ നിലയിൽ പ്രസ്തുതശബ്ദം അദ്യാപി നിലനില്ക്കുന്നു.

തെമ്മൊഴി എന്നതിന്റെ അർത്ഥം [തെക്കൻ ഭാഷ] വട മൊഴി എന്നതിന്റെ വൈപരീത്യനിർദ്ദേശമാണു്. ആ പേർ അധികവും ഉപയോഗിച്ചിരുന്നതു ഡക്കാനിലെ ഉത്തര ഖണ്ഡത്തിലുള്ള ആർയ്യന്മാരായിരുന്നു. ദ്രാവിഡഗണമാകട്ടെ പണ്ടേയുള്ള “തമ്മൊഴി' ദുഷിച്ചുണ്ടായ തമിഴ് എന്ന പദമാണു നിത്യേന പെരുമാറിവന്നതു്.

തതഃ പൈശാചികാ പ്രായാ ദ്രമിഡീ, ദക്ഷിണോത്തരേ"

എന്നുള്ള പുരാണവചനത്തിൽനിന്നും ഈ വസ്തുത വിശദമാകുന്നുണ്ട്.

മേൽപറഞ്ഞ രണ്ടു പേരുകളും ഒടുവിൽ രണ്ടു ഭിന്നഭാഷകളുടെ സാമാന്യസംജ്ഞകൾ മാത്രമായിത്തീർന്നതുകൊണ്ട് തൊൽകാപ്പിയം, നന്നൂർ എന്നീ തമിഴ് വ്യാകരണങ്ങളുടെ ഉദ്ഭവകാലമായപ്പോഴേക്കും തമിഴിതന്നെ ഉണ്ടായ ശിഷ്ടദുഷ്ടവ്യത്യാസങ്ങൾ വിവേചിക്കേണ്ടതിനു പ്രത്യേക നൂതനനാമങ്ങൾ സൃഷ്ടിക്കാൻ പണ്ഡിതന്മാർ നിർബ ന്ധതരായി. അതിനാൽ ദുഷ്ടമായ ഭാഷാരൂപങ്ങളുടെ ശേഖരത്തിന് അവർ കൊടുന്തമിഴെന്നും ശിഷ്ടഭാഷയ്ക്ക് തെക്കുള്ള

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/90&oldid=213921" എന്ന താളിൽനിന്ന് ശേഖരിച്ചത്